പ​ന്നു​വ​ധ​ശ്ര​മ​ക്കേ​സ്: അ​മേ​രി​ക്ക​യ്ക്ക് മ​റു​പ​ടി ന​ൽ​കി ഇ​ന്ത്യ
Saturday, October 19, 2024 12:41 PM IST
ന്യൂ​ഡ​ൽ​ഹി: ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഗു​ർ​പ​ട് വ​ന്ത് സിം​ഗ് പ​ന്നു​വി​നെ വ​ധി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത് ഇ​ന്ത്യ​യു​ടെ മു​ൻ റോ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച സം​ഭ​വ​ത്തി​ൽ അ​മേ​രി​ക്ക​യ്ക്ക് ഇ​ന്ത്യ​യു​ടെ മ​റു​പ​ടി.

അ​മേ​രി​ക്ക പ​റ​യു​ന്ന മു​ൻ റോ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​കാ​ഷ് യാ​ദ​വ് ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക പ​ദ​വി​യി​ൽ ഇ​ല്ലെ​ന്നും അ​മേ​രി​ക്ക​യു​ടെ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ഇ​ന്ത്യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.


ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വും അ​മേ​രി​ക്ക​ൻ പൗ​ര​നു​മാ​യ പ​ന്നു​വി​നെ വ​ധി​ക്കാ​ൻ ഇ​ന്ത്യ പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് അ​മേ​രി​ക്ക ഉ​ന്ന​യി​ക്കു​ന്ന​ത്. വി​കാ​സ് യാ​ദ​വി​നെ കൈ​മാ​റ​ണ​മെ​ന്ന് അ​മേ​രി​ക്ക ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.