ഹാ​രി​സി​ന് ട്രം​പി​നേ​ക്കാ​ൾ 5 ദ​ശ​ല​ക്ഷം വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ ല​ഭി​ക്കു​മെ​ന്ന് എ​റി​ക് ഹോ​ൾ​ഡ​ർ
Thursday, October 17, 2024 7:08 AM IST
പി .പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: വൈ​സ് പ്ര​സി​ഡ​ന്‍റും ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യു​മാ​യ ക​മ​ല ഹാ​രി​സ് എ​തി​ർ സ്ഥാ​നാ​ർ​ഥി യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​ക്കാ​ൾ 5 ദ​ശ​ല​ക്ഷം വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ ല​ഭി​ക്കു​മെ​ന്ന് മു​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ എ​റി​ക് ഹോ​ൾ​ഡ​ർ.

ക​മ​ല ഹാ​രി​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന വ്യ​ക്തി​യാ​ണ് എ​റി​ക് ഹോ​ൾ​ഡ​ർ. റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ചി​ല​ർ തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ ക​മ​ല ഹാ​രി​സി​ന് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.