2.1 മി​ല്യ​ൻ ഡോ​ള​ർ കോ​വി​ഡ് ദു​രി​താ​ശ്വാ​സ ത​ട്ടി​പ്പ്: മാ​സ​ച്യു​സി​റ്റ്സ് സ്വ​ദേ​ശി​നി​ക്ക് 15 വ​ർ​ഷം ത​ട​വ്
Thursday, October 17, 2024 7:38 AM IST
പി.പി. ചെ​റി​യാ​ൻ
ലോ​റ​ൻ​സ്(​മാ​സ​ച്യു​സി​റ്റ്സ്) : ലോ​വ​ൽ ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി​യാ​യ അ​ഗാ​പെ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സി​ന്‍റെ ഉ​ട​മ ലൂ​സ് പോ​ളി​നോ​യ്ക്ക് (42) 2.1 മി​ല്യ​ൻ ഡോ​ള​റി​ന്‍റെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ ത​ട്ടി​പ്പും നി​കു​തി ത​ട്ടി​പ്പും ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് 15 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ കോ​ട​തി വി​ധി​ച്ചു.

19 മാ​സം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ശേ​ഷം പ​നാ​മ​യി​ൽ നി​ന്നാ​ണ് പോ​ളി​നോ​യെ പി​ടി​കൂ​ടി​യ​ത്. 2019ലാ​ണ് പോ​ളി​നോ ത​ന്‍റെ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ച്ച് പ​ണം ത​ട്ടി​യ​ത്. വ്യാ​ജ രേ​ഖ ച​മ​ച്ച് റീ​ഫ​ണ്ട് ലോ​ണു​ക​ൾ നേ​ടു​ക​യും കോ​വി​ഡ്19 പാ​ൻ​ഡെ​മി​ക് സ​മ​യ​ത്ത്, വ്യാ​ജ ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ 2.1 മി​ല്യ​ൻ ഡോ​ള​റി​ന്‍റെ ദു​രി​താ​ശ്വാ​സ ഫ​ണ്ടും ക​ര​സ്ഥ​മാ​ക്കി. ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് കാ​ഡി​ലാ​ക്ക് വാ​ങ്ങു​ക​യും ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഒ​രു ജ്വ​ല്ല​റി ബി​സി​ന​സി​ൽ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത​താ​യി കോ​ട​തി ക​ണ്ടെ​ത്തി.


റി​ട്ടേ​ണു​ക​ൾ ത​യ്യാ​റാ​ക്കി​യ​ത് അ​ഗാ​പെ​യി​ലെ ര​ണ്ട് മു​ൻ ജീ​വ​ന​ക്കാ​രാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് പോ​ളി​നോ ത​നി​ക്ക് ഇ​തി​ൽ പ​ങ്കി​ല്ലെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ക​ലി​ഫോ​ർ​ണി​യ, മി​ഷി​ഗ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ളു​ക​ളു​ടെ വ്യാ​ജ രേ​ഖ​ക​ളാ​ണ് പ്ര​തി ത​ട്ടി​പ്പി​നാ​യി സ​മ​ർ​പ്പി​ച്ച​ത്.