ഹെ​ല​ൻ ചു​ഴ​ലി​ക്കാ​റ്റ്: കാ​ണാ​താ​യ​വ​ർ​ക്കു വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ഗ​വ​ർ​ണ​ർ
Friday, October 18, 2024 6:39 AM IST
പി.പി. ചെ​റി​യാ​ൻ
നോ​ർ​ത്ത് കരോളിന ∙ ര​ണ്ടാ​ഴ്ച​ക്ക് മു​ൻ​പ് ആ​ഞ്ഞ​ടി​ച്ച ഹെ​ല​ൻ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് നോ​ർ​ത്ത് കരോളിന​യി​ൽ കാ​ണാ​താ​യ 100 ഓ​ളം പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്ന് ഗ​വ​ർ​ണ​ർ റോ​യ് കൂ​പ്പ​ർ ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന് ഇ​തി​ന​കം 95 മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഹെ​ല​ൻ ചു​ഴ​ലി​ക്കാ​റ്റ് സം​സ്ഥാ​ന​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യെ ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി​യി​രു​ന്നു.


സം​സ്ഥാ​ന​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തു​ള്ള ആ​ഷെ​വി​ല്ലും മ​റ്റ് ക​മ്മ്യൂ​ണി​റ്റി​ക​ളും ഇ​പ്പോ​ഴും ഹെ​ല​ൻ വ​രു​ത്തി​യ നാ​ശ​ത്തി​ൽ നി​ന്ന് ക​ര​ക​യ​റു​ക​യാ​ണ്, ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് വൈ​ദ്യു​തി​യും വെ​ള്ള​വും വി​ശ്വ​സ​നീ​യ​മാ​യ റോ​ഡു​ക​ളുമില്ലാത്ത അവസ്ഥയിലാണ്.