ഹൂ​സ്റ്റ​ണിൽ മ​രി​യ​ൻ എ​ക്സി​ബി​ഷ​ന് തുടക്കമായി
Thursday, October 17, 2024 6:05 AM IST
ബിബി തെക്കനാട്ട്
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ മ​രി​യ​ൻ എ​ക്സി​ബി​ഷ​ൻ. ഇ​ട​വ​ക​യു​ടെ പ്ര​ധാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ 10 മു​ത​ൽ പാ​രി​ഷ് ഹാ​ളി​ലാ​ണ് എ​ക്സി​ബി​ഷ​ൻ ആ​രം​ഭി​ച്ച​ത്. ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ മ​രി​യ​ൻ എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ പ​ള്ളി​യി​ൽ ന​ട​ന്ന മ​രി​യ​ൻ എ​ക്സി​ബി​ഷ​ൻ​ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി. വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​ബ്ര​ദ​ർ. ഡൊ​മി​നി​ക് പി.​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്വീ​ൻ മേ​രി മി​നി​സ്ട്രി ഫി​ല​ഡ​ൽ​ഫി​യ ആ​ണ് എ​ക്സി​ബി​ഷ​ൻ ക്ര​മീ​ക​രി​ച്ച​ത്.