ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയിലെ മതബോധന വിദ്യാർഥികൾ തയാറാക്കിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കുള്ള ജന്മദിന കാർഡുകൾ അപ്പസ്തോലിക് നൺസിയോ ആർച്ച്ബിഷപ് ചാൾസ് ബാൽവൊക്ക് കൈമാറി.
ഇടവക സന്ദർശന വേളയിലാണ് സെപ്റ്റംബർ 14ന് ജന്മദിനം ആഘോഷിക്കുന്ന മാർപാപ്പയ്ക്കുള്ള കാർഡുകൾ കൈമാറിയത്. മതബോധന വിഭാഗം പ്രിൻസിപ്പൽ ജീൻ വർഗീസ്, വൈസ് പ്രിൻസിപ്പൽ ജിസ് എമിൽ എന്നിവരാണ് കാർഡുകൾ കൈമാറിയത്.
ചടങ്ങിൽ ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി, വികാരി റവ.ഡോ. ജോൺ പുതുവ എന്നിവർ സന്നിഹിതരായിരുന്നു.