അ​മി​ക്കോ​സ് ക​ൺ​വ​ൻ​ഷ​ൻ: ഡാ​ള​സി​ൽ ബി​ഷ​പ് ഡോ. ​മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 16, 2024 11:57 AM IST
ഷാ​ജി രാ​മ​പു​രം
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യ‌ാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ൻ​സ് (അ​മി​ക്കോ​സ്) നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ അ​മി​ക്കോ​സ് ര​ക്ഷാ​ധി​കാ​രി​യും മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ബ​ത്തേ​രി രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നും തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് മു​ൻ അ​ധ്യാ​പ​ക​നും പ്ര​മു​ഖ ധ​ന​ത​ത്വ​ശാ​സ്ത്ര പ​ണ്ഡി​ത​നു​മാ​യ ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ത്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ മു​ൻ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് ഐ​പി​എ​സ്, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ന​ന്ദു, സാ​ബു തി​രു​വ​ല്ല, ഡി​നി എ​ലി​സ​ബ​ത്ത് ദാ​നി​യേ​ൽ, പ്ര​മു​ഖ ന്യൂ​റോ സ​ർ​ജ​ൻ ഡോ.​അ​രു​ൺ ഉ​മ്മ​ൻ, സം​ഗീ​ത സം​വി​ധ​യ​ക​നു​മാ​യ ഡോ. ​ര​ജു ജോ​സ​ഫ് തു​ട​ങ്ങി​യ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി​രു​ന്നു.



ഒ​ക്ടോ​ബ​ർ 11 മു​ത​ൽ 13 വ​രെ ടെ​ക്സ​സി​ലെ ഹി​ൽ​ട്ട​ൺ ഗാ​ർ​ഡ​ൻ ഇ​ൻ ഡാ​ള​സ്, ഡ​ങ്ക​ൻ​വി​ല്ല​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി അ​നേ​ക മാ​ർ ഇ​വാ​നി​യോ​സ് കോ​ളേ​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടാ​തെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ത​ല​ച്ചെ​ല്ലൂ​ർ, എ​ഴു​ത്തു​കാ​രി​യും ക​വി​യു​മാ​യ ത്രേ​സ്യാ​മ്മ നാ​ടാ​വ​ള്ളി​ൽ, ഡോ. ​ജോ​ഷി ജേ​ക്ക​ബ് അ​റ്റ്ലാ​ന്‍റാ, ഡോ. ​മാ​ത്യു ടി. ​എ​ബ്ര​ഹാം വാ​ഷിം​ഗ്ട​ൺ, ഡോ. ​ജേ​ക്ക​ബ് ഈ​പ്പ​ൻ കാ​ലി​ഫോ​ർ​ണി​യ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കു​ന്നു.




അ​മി​ക്കോ​സ് രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് സാ​ബു തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക​ൺ​വീ​ന​ർ ജി​മ്മി കു​ള​ങ്ങ​ര ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. കോ​ക​ൺ​വീ​ന​ർ സു​ജ​ൻ കാ​ക്ക​നാ​ട്ട് സ​മ്മേ​ള​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ളെ കു​റി​ച്ച് പ്ര​സ്താ​വ​ന ചെ​യ്തു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ സ്ത്രീ​ക​ൾ തു​ഴ​ഞ്ഞ ചു​ണ്ട​ൻ വ​ള്ള​വും നാ​ട​ൻ ക​ലാ​രൂ​പ​മാ​യ വി​ല്ല​ടി​ച്ച​ൻ പാ​ട്ടും മാ​വേ​ലി ത​മ്പു​രാ​ന്‍റെ എ​ഴു​ന്ന​ള്ള​ത്തും ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.