ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ല​ത്തി​ൽ അ​റി​വി​ന്‍റെ ആ​ദ്യ​ക്ഷ​രം കു​റി​ച്ച് കു​രു​ന്നു​ക​ൾ
Monday, October 21, 2024 3:53 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ ആ​ദ്യാ​ക്ഷ​രം കു​റി​ച്ച് അ​റ​വി​ന്‍റെ ലോ​ക​ത്തി​ലേ​ക്ക് യാ​ത്ര ആ​രം​ഭി​ച്ചു. മു​ഖ്യ​പു​രോ​ഹി​ത​ൻ കൃ​ഷ്ണ​ൻ ചെ​ങ്ങ​ണാം​പ​റ​മ്പി​ൽ വി​ശേ​ഷാ​ൽ പൂ​ജ​യ്ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ലോ​ക​ത്തി​ന്‍റെ ആ​ത്മീ​യ ത​ല​സ്ഥാ​ന​മാ​യ ഭാ​ര​ത​ത്തി​ന് അ​നേ​കാ​യി​രം വ​ർ​ഷ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യം ഉ​ണ്ട്. ഈ ​പാ​ര​മ്പ​ര്യ​ത്തി​ലൂ​ടെ കൈ​മാ​റി വ​ന്ന സം​സ്കാ​ര​വും അ​റി​വും ഈ​ശ്വ​രീ​യ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വി​ദ്യാ​രം​ഭ​ത്തി​നും ഗു​രു​പ​ര​മ്പ​ര​യ്ക്കും നാം ​ഇ​ത്ര​യും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് എ​ന്ന് അ​പ്പു​കു​ട്ട​ൻ ശേ​ഖ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.




തു​ട​ർ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു മേ​നോ​ൻ വി​ദ്യാ​രം​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ടും​ബം​ഗ​ങ്ങ​ൾ​ക്കും കു​രു​ന്നു​ക​ൾ​ക്കും വി​ദ്യാ​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ​ക്കും പൂ​ജ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ശ്രീ​കൃ​ഷ്ണ​ൻ ചെ​ങ്ങ​ണാം​പ​റ​മ്പി​ലും ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ വി​ജ​യ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി​യ​റി​യി​ച്ചു.