ഡാ​ള​സി​ൽ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ന് റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും
Friday, October 18, 2024 7:11 AM IST
ഷാ​ജി രാ​മ​പു​രം
ഡാ​ള​സ് : മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി മു​ത​ൽ 20 ഞാ​യ​ർ വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന ക​ൺ​വൻ​ഷ​ന് മാ​ർ​ത്തോ​മ സ​ഭ​യു​ടെ വി​കാ​രി ജ​ന​റാ​ളാ​യി​രു​ന്ന റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.

നി​ങ്ങ​ളെ​ത്ത​ന്നെ വി​ശു​ദ്ധീ​ക​രി​പ്പി​ൻ (Consecrate Yourselves) എ​ന്ന ബൈ​ബി​ൾ വാ​ക്യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്ത​പ്പെ​ടു​ന്ന ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 6.30 ന് ​ആ​രം​ഭി​ക്കും. ഞാ​യ​റാ​ഴ്ച ആ​രാ​ധ​ന​ക്കും, വി​ശു​ദ്ധ കു​ർ​ബ്ബാ​ന ശു​ശ്രു​ഷ​ക്കും ശേ​ഷം സ​മാ​പി​ക്കും. യു​വ​ജ​ന സ​ഖ്യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക സം​ഘം ഗാ​ന ശു​ശ്രു​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കും.


ഒക്ടോബർ 18 വെള്ളി മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ.​വൈ.​അ​ല​ക്സ്, സ​ഹ വി​കാ​രി റ​വ.​എ​ബ്ര​ഹാം തോ​മ​സ്, ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ ജോ ​ഇ​ട്ടി, യു​വ​ജ​ന സ​ഖ്യം ചു​മ​ത​ല​ക്കാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.