റിയാദ്: കേളി കലാസാംസ്കാരികവേദി മുസാഹ്മിയ ഏരിയയുടെ ഭാഗമായ ഖുവയ്യ യൂണിറ്റ് ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖുവയ്യയിലെ ഒത്തെയിമിന് സമീപമുള്ള ഇസ്ത്രാഹയിൽ നടത്തിയ ജനകീയ ഇഫ്താർ സംഗമത്തിൽ യൂണിറ്റംഗങ്ങളെ കുടാതെ, ഏരിയ അംഗങ്ങൾ, സമീപത്തെ വ്യാപാരി വ്യവസായിസമൂഹം, വിവിധ രാജ്യക്കാരായ നിരവധി പ്രവാസികളുമടക്കം 400ൽ പരം പേർ പങ്കെടുത്തു.
പരിപാടിയിൽ ഫാമിലിക്ക് വേണ്ടി പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. എരിയ സെക്രട്ടറിയും കേന്ദ്ര കമ്മറ്റിയംഗവുമായ നിസാറുദ്ദീൻ, മുസാഹ്മിയ ഏരിയ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് സെക്രട്ടറി സഖാവ് അനീഷ് അബൂബക്കർ സംഘാടക സമിതി വൈസ്ചെയർമാൻ മണി, കൺവീനർ നൗഷാദ് ,ട്രഷറർ ശ്യാം , യുണിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ സംഘാടക സമിതി അംഗങ്ങൾ എന്നിവർ സ്നേഹവിരുന്നിന് നേതൃത്വം നൽകി.