ജോ​ർ​ജി​യ​യി​ൽ ആ​ദ്യ ദി​ന​ത്തി​ൽ ഏ​ർ​ലി വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്
Friday, October 18, 2024 6:52 AM IST
പി .പി. ചെ​റി​യാ​ൻ
ജോ​ർ​ജി​യ: ​ഹെ​ലി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ആ​ഘാ​ത​വും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും, വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​മാ​റ്റ​ങ്ങ​ളും കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ന്ന ജോ​ർ​ജി​യ​യി​ൽ ചൊ​വ്വാ​ഴ്ച റെ​ക്കോ​ർ​ഡ് വേഗത്തിൽ വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.

ചൊ​വ്വാ​ഴ്ച 300,000ല​ധി​കം ബാ​ല​റ്റു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് ജോ​ർ​ജി​യ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് ഓ​ഫീ​സി​ലെ ഗേ​ബ് സ്റ്റെ​ർ​ലിം​ഗ് എ​ക്സി​ൽ പ​റ​ഞ്ഞു. 2020 ൽ 136,000 ​ആ​യി​രു​ന്നു മു​മ്പ​ത്തെ ആ​ദ്യ ദി​ന റെ​ക്കോ​ർ​ഡെന്ന് സ്റ്റെ​ർ​ലിം​ഗ് പ​റ​ഞ്ഞു.


സ്വിം​ഗ് സം​സ്ഥാ​നാ​മാ​യ ജോ​ർ​ജി​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വു​മ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ഒ​ന്നാ​ണ്, മു​ൻ പ്ര​സി​ഡ​ൻ്റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് നാ​ല് വ​ർ​ഷം മു​മ്പ് പ്ര​സി​ഡ​ൻ്റ് ജോ ​ബൈ​ഡ​നോ​ട് ചെ​റി​യ വ്യ​ത്യാ​സ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് ശേ​ഷം അ​ത് വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.​സ്റ്റേ​റ്റി​ൽ പോ​ൾ ചെ​യ്ത 5 ദ​ശ​ല​ക്ഷം ബാ​ല​റ്റു​ക​ളി​ൽ വെ​റും 11,779 വോ​ട്ടു​ക​ൾ​ക്ക് ബൈ​ഡ​ൻ ട്രം​പി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.