ഫെ​റി ഡോ​ക്കി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന് ഏ​ഴ് മ​ര​ണം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Monday, October 21, 2024 5:06 PM IST
പി.​പി. ചെ​റി​യാ​ൻ
ജോ​ർ​ജി​യ: സ​പെ​ലോ ദ്വീ​പി​ൽ ഫെ​റി ഡോ​ക്കി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഏ​ഴ് പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രിക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

അപകടത്തിൽ കു​റ​ഞ്ഞ​ത് 20 പേ​രെ​ങ്കി​ലും വെ​ള്ള​ത്തി​ലേ​ക്ക് വീണതാ​യി ജോ​ർ​ജി​യ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് നാ​ച്ചു​റ​ൽ റി​സോ​ഴ്‌​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പരിക്കേറ്റ് ആ​റ് പേ​രുടെ നില ഗു​രു​ത​ര​മാണ്.

ത​ക​ർ​ച്ച​യു​ടെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അന്വേഷണം ആരംഭിച്ചെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.