യു​എ​സു​മാ​യി നാ​ലു ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ആ​യു​ധ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച് ഇ​ന്ത്യ
Monday, October 21, 2024 5:12 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: നാ​ലു ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ആ​യു​ധ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച് ഇ​ന്ത്യ​യും യു​എ​സും. 31 പ്രി​ഡേ​റ്റ​ർ ഡ്രോ​ണു​ക​ൾ വാ​ങ്ങു​ന്ന​തി​നും അ​വ​യ്ക്ക് ഇ​ന്ത്യ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ഓ​വ​ർ​ഹോ​ൾ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​ണ് ക​രാ​ർ.

പ്രി​ഡേ​റ്റ​ര്‍ ഡ്രോ​ണു​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കാ​ബി​ന​റ്റ് ഓ​ണ്‍ സെ​ക്യൂ​രി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്രി​ഡേ​റ്റ​ര്‍ ഡ്രോ​ണു​ക​ളി​ല്‍ 15 എ​ണ്ണം ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യ്ക്കും ബാ​ക്കി​യു​ള്ള​വ വ്യോ​മ​സേ​ന​യ്ക്കും ക​ര​സേ​ന​യ്ക്കും തു​ല്യ​മാ​യി ന​ല്‍​കും.


ചെ​ന്നൈ​യ്ക്ക് സ​മീ​പം ഐ​എ​ൻ​എ​സ് രാ​ജാ​ലി, ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ത​ർ, സ​ർ​സാ​വ, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​ർ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി​രി​ക്കും ഇ​ന്ത്യ ഡ്രോ​ണു​ക​ള്‍ സ്ഥാ​പി​ക്കു​ക.