പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ർ​ന്ന് ദൂ​രം
Monday, October 21, 2024 3:32 PM IST
ശ​ങ്ക​ര​ൻ​കു​ട്ടി
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ചി​ത്രീ​ക​രി​ച്ച വി​മ​ൽ കു​മാ​റി​ന്‍റെ ഷോ​ർ​ട് ഫി​ലിം "ദൂ​രം' പ്രേ​ക്ഷ​ക ഹൃ​ദ​യം കീ​ഴ​ട​ക്കു​ന്നു. സൈ​ന യൂ​ട്യൂ​ബ് ചാ​ന​ലി​ലാ​ണ് ദൂ​രം അ​പ്ലോ​ഡ് ചെ​യ്കി​രു​ന്ന​ത്.

ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി ആ​ളു​ക​ൾ ഈ ​ഷോ​ർ​ട് ഫി​ലിം ക​ണ്ടു​ക​ഴി​ഞ്ഞു. പൃ​ഥി​രാ​ജ് സു​കു​മാ​ര​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ടോ​വി​നോ തോ​മ​സ് തു​ട​ങ്ങി​യ മു​ൻ​നി​ര താ​ര​ങ്ങ​ളു​ടെ പി​ന്തു​ണ​യും ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.


പ​ണ​വും ബ​ന്ധു​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നി​ട്ടും ത​നി​ച്ചാ​ക​പ്പെ​ട്ട ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് ദൂ​രം പ​റ​യു​ന്ന​ത്. മി​ക​ച്ച ഛായാ​ഗ്ര​ഹ​ണ​വും അ​ഭി​നേ​താ​ക്ക​ളു​ടെ ക​ഴി​വു​റ്റ പ്ര​ക​ട​ന​വും ചി​ത്ര​ത്തി​ന് മ​റ്റൊ​രു മാ​നം ന​ൽ​കി​യി​രി​ക്കു​ന്നു.