ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Friday, October 18, 2024 7:15 AM IST
സിജോയ് പാറപ്പള്ളിൽ
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് രൂ​പ​താ പ്ര​സി​ഡ​ന്റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ സ്വാ​ഗ​ത​വും രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ്റി​സ​ൺ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. രൂ​പ​താ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ, ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ആ​ഗ്ന​സ് മ​രി​യാ എം.​എ​സ്.​എം.​ഐ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി സോ​ഫി​യ തോ​മ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സോ​ണി​യ ബി​നോ​യ്, ആ​ൻ റ്റോ​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.


രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നു​ള്ള മി​ഷ​ൻ ലീ​ഗി​ന്റെ വൈ​സ് ഡി​റ​ക്ട​ർ​മാ​രും ഓ​ർ​ഗ​നൈ​സ​ർ​മാ​രും ജോ​യി​ന്റ് ഓ​ർ​ഗ​നൈ​സ​ർ​മാ​രും മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ഭാ​വി പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ചെ​യ്തു. രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.