കാ​ന​ഡ​യി​ൽ ന​ട​ന്ന റീ​ജി​യ​ണ​ൽ മാ​ർ​ത്തോ​മ്മാ കു​ടും​ബ സം​ഗ​മം വ​ർ​ണാ​ഭ​മാ​യി
Monday, October 21, 2024 12:23 PM IST
ഷാ​ജി രാ​മ​പു​രം
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ന​ഡ റീ​ജി​യ​ണ​ലി​ലെ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന് ടോ​റോന്‍റോ​യി​ലെ ദ ​ക​നേ​ഡി​യ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ വ​ച്ച് ന​ട​ന്ന കു​ടും​ബ സം​ഗ​മം വ​ർ​ണാ​ഭ​മാ​യി.

വി​ശ്വാ​സ​ത്താ​ൽ നെ​യ്ത കു​ടും​ബ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്ത​പ്പെ​ട്ട കു​ടും​ബ സം​ഗ​മം ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ട്ട​ർ​ലൂ മൗ​ണ്ട് സീ​യോ​ൻ ഇ​വാ​ഞ്ച​ലി​ക്ക​ൽ ലൂ​ത​റ​ൻ ച​ർ​ച്ച് വി​കാ​രി റ​വ.​ഡോ.​ഫി​ലി​പ്പ് മ​ത്താ​യി മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ ആ​യി​രു​ന്നു.

റ​വ.​ഡോ.​ എം.​ജെ ജോ​സ​ഫ്, ഡോ. ​മേ​രി ഫി​ലി​പ്പ്, റ​വ. എ​ബ്ര​ഹാം തോ​മ​സ്, ടോം ​ഫി​ലി​പ്പ്, ജോ​ർ​ജി ജോ​ൺ മാ​ത്യു എ​ന്നി​വ​ർ വി​വി​ധ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മ്മേ​ള​ന​ത്തി​ൽ കു​ടും​ബ​ങ്ങ​ളു​ടെ ഐ​ക്യ​ത​യും ആ​ത്മീ​ക വ​ള​ർ​ച്ച​യും പ്ര​മേ​യ​മാ​ക്കി വി​പു​ല​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നു.


കു​ടും​ബ​ങ്ങ​ൾ ആ​ധു​നി​ക കാ​ല​ത്തു നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​കാ​ശ​ത്തി​ൽ എ​ങ്ങ​നെ മ​റി​ക​ട​ക്കാ​മെ​ന്നു സ​മ്മേ​ള​നം വി​ല​യി​രു​ത്തി. പ്ര​മു​ഖ ആ​ത്മി​ക​വ​ക്താ​ക്ക​ളും വൈ​ദീ​ക​രും അ​നേ​ക കു​ടും​ബാം​ഗ​ങ്ങ​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ദ ​ക​നേ​ഡി​യ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ.​ റോ​ജി മാ​ത്യൂ​സ് എ​ബ്ര​ഹാം, കാ​ൽ​ഗ​റി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ജി ജേ​ക്ക​ബ് എ​ന്നി​വ​ർ വൈ​ദീ​ക​രെ പ്ര​തി​നി​ധാ​നം ചെ​യ്ത് ക​ൺ​വീ​ന​റു​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലി​സ് കൊ​ച്ചു​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 14 വി​വി​ധ സ​ബ് ക​മ്മിറ്റി​ക​ളി​ലാ​യി അ​നേ​ക​ർ കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു. അ​ല​ക്സ്‌ അ​ല​ക്സാ​ണ്ട​ർ പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ആ​യി​രു​ന്നു.