കൊ​ച്ചു​മ​ക​ളു​ടെ മ​ര​ണം: മു​ത്ത​ശ്ശി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ
Friday, October 18, 2024 6:45 AM IST
പി .പി. ചെ​റി​യാ​ൻ
ഓ​ക്ല​ഹോ​മ : 60 വ​യ​​സു​ള്ള ഓ​ക്ല​ഹോ​മ​യി​ലെ മു​ത്ത​ശ്ശി​ക്ക് തന്‍റെ കൊ​ച്ചു​മ​ക​ളു​ടെ മ​ര​ണ​ത്തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. 2022ൽ ​തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ വീ​ട്ടി​ലെ ച​വ​റ്റു​കു​ട്ട​യി​ൽ നി​ന്നാ​ണ് മൂന്നുവയ​സു​ള്ള റി​ലേ നോ​ള​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നോ​ള​ന്‍റെ മു​ത്ത​ശ്ശി ബെ​ക്കി വ്രീ​ലാ​ൻ​ഡി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തു​ക​യും ചെ​യ്തു. റീ​സൈ​ക്ലിം​ഗ് ബി​ന്നി​ൽ നി​ന്ന് നോ​ള​ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​പ്പോ​ൾ പോലീ​സ് ക​ണ്ടെ​ത്തി​യ​പ്പോ​ൾ ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്കം ഉ​ണ്ടാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​റു​ടെ റി​പ്പോ​ർ​ട്ടി​ൽ നോ​ളിന്‍റെ​ മ​ര​ണ​കാ​ര​ണം ത​ല​യ്ക്കേ​റ്റ മ​ർ​ദ്ദ​ന​മാ​ണെ​ന്ന് ക​ണ്ടെ​ത്തി.