സെന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Thursday, October 17, 2024 7:03 AM IST
ക​റു​ത്തേ​ട​ത്ത് ജോ​ർ​ജ്
ഡാ​ള​സ്: ഡാ​ളസ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ ക്രി​സ്ത്യ​ൻ ക​ത്തീ​ഡ്ര​ലി​ലെ മാ​ർ ഇ​ഗ്നാ​ത്തി​യോ​സി​ന്‍റെ ഓ​ർ​മ പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി. 13 ന് ​വി. കു​ർ​​ബനാ​ന​ന്ത​രം റ​വ. ഫാ. ​വ​ർ​ഗീ​സ് മാ​ലി​യി​ൽ, റ​വ. ഫാ. ​ജോ​സ​ഫ് കു​രി​യ​ൻ എ​ന്നീ വൈ​ദീ​ക​രു​ടേ​യും, ഒ​ട്ട​ന​വ​ധി വി​ശ്വാ​സി​ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ,വി​കാ​രി റ​വ. ഫാ. ​ബേ​സി​ൽ അ​ബ്രാ​ഹാം കൊ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്.

18, 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക മെ​ത്രാ​പ്പോലീ​ത്ത യെ​ൽ​ദോ മോ​ർ തീ​ത്തോ​സ് പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ക്കും. 18ന് ​വൈ​കീ​ട്ട് 6 മ​ണി​ക്ക് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ഭ​ക്തി​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ക്കും.

19ന് 6.30​ന് സ​ന്ധ്യാ​പ്രാ​ർ​ഥന​യും തു​ട​ർ​ന്ന് റ​വ. ഫാ. ​ഗീ​വോ​ന്‍റ് അ​ജ്മൈ​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ക്കും. 8 മ​ണി​യോ​ടെ റാ​സ​യും തു​ട​ർ​ന്ന് റ​വ. ഫാ. ​വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ൽ (ന്യൂ​ജ​ഴ്സി) വ​ച​ന സ​ന്ദേ​ശ​വും ന​ൽ​കും. 20 ന് ​രാ​വി​ലെ 8.15ന് ​പ്ര​ഭാ​ത പ്രാ​ർ​ഥന​യും 9 മ​ണി​ക്ക് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി. ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും അ​ർ​പ്പി​ക്കും.​ ഈ വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ഏ​റ്റു​ന​ട​ത്തു​ന്ന​ത് യ​ൽ​ദോ ത​മ്പി, റെ​ജി സെ​ഖ​റി​യ, റോ​ബി​ൻ സെ​ഖ​റി​യ, റോ​യി സെ​ഖ​റി​യ, റോ​യ്മോ​ൻ തോ​മ​സ് എ​ന്നി​വ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ്.


പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി റ​വ. ഫാ. ​ബേ​സി​ൽ അ​ബ്രാ​ഹാം (വി​കാ​രി), റ​വ. ഫാ. ​ര​ൻ​ജ​ൻ മാ​ത്യു(​അ​സി​സ്റ്റ​ന്‍റ് വി​കാ​രി), ജോ​ർ​ജ് ക​റു​ത്തേ​ട​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി), യ​ൽ​ദൊ മാ​ത്യു(​ട്ര​സ്റ്റി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി ഭ​ര​ണ​സ​മി​തി​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.