കേരളസമാജം വൈറ്റ്ഫീല്‍ഡ് സോണ്‍ വനിതാദിനാഘോഷം
ബംഗളൂരു: കേരളസമാജം വൈറ്റ്ഫീല്‍ഡ് സോണ്‍ വനിതാവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം നടത്തി. വൈറ്റ്ഫീല്‍ഡ് ചന്നസാന്ദ്രയിലുള്ള കേരളസമാജം ഹാളില്‍ നടന്ന ചടങ്ങിൽ കേരളസമാജം വനിതാവിഭാഗം കണ്‍വീനര്‍ സൈജ വിനോദ് വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു. സോണ്‍ വനിതാവിഭാഗം ചെയര്‍പേഴ്സണ്‍ ഷമിന പ്രദീപ് അധ്യക്ഷത വഹിച്ചു. കേരളസമാജം വൈറ്റ്ഫീല്‍ഡ് സോണ്‍ ചെയര്‍മാന്‍ ഷാജി, കണ്‍വീനര്‍ ഒ.കെ. അനില്‍കുമാര്‍, വനിതാവിഭാഗം സോണ്‍ കണ്‍വീനര്‍ സുമി മുരുകന്‍, മായ ഷാജി, സൂര്യ ശ്രീനാഥ്, മിനി ബൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടർന്ന് വനിതാ വിഭാഗം അവതരിപ്പിച്ച വിവിധ കലാപരിപാടികളും സദ്യയും നടന്നു.