HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ കോൺഫറൻസ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Wednesday, July 24, 2024 3:52 PM IST
തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന 14-ാമത് ബയനിയല്‍ ഗ്ലോബൽ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ജനറൽ സെക്രട്ടറി പിന്റോ കണ്ണംപള്ളി അറിയിച്ചു.
ഓഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെ തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലിലാണ് കോൺഫറൻസ് നടക്കുക. മലബാർ ഗോൾഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യും പ്രധാന സ്പോൺസർസായ കോൺഫറൻസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ ഗോപാല പിള്ളയും പ്രസിഡന്റ് ജോൺ മത്തായിയും സംയുക്തമായി അറിയിച്ചു.
കോൺഫറൻസ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. കെ.ജി. വിജയലക്ഷ്മി, ജനറൽ കൺവീനർ ഡോ. പി.എം. നായർ ഐപിഎസ്(റിട്ട.), കമ്മിറ്റി അംഗങ്ങളുടെയും അശ്രാന്ത പരിശ്രമം സമ്മേളനത്തിന്റെ വിജയമുറപ്പിക്കുമെന്നു ഡബ്ല്യുഎംസി ഗ്ലോബൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ റവന്യു മന്ത്രി കെ.രാജൻ, തിരുവനന്തപുരം എംപി ശശി തരൂർ, മേയർ ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം എംഎൽഎ ആന്റണി രാജു, ഡോ. പി. മുഹമ്മദ് അലി(ഗൾഫാർ), എസ്ബിഐ ചീഫ് ജനറൽ മാനേജർ എ. ഭുവനേശ്വരി, മലബാർ ഗോൾഡ് ഡയമണ്ട്സ് ചെയർമാൻ എം.പി.അഹമ്മദ്, പ്രഭാവർമ്മ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ഓഗസ്റ്റ് നാലിന് ഗ്രാൻഡ് ഫിനാലെയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി/കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ, ജോൺ ബ്രിട്ടാസ് എംപി എന്നിവരും പങ്കെടുക്കും.
വേൾഡ് മലയാളീ കൗൺസിലിന്റെ സജീവ റീജിയണുകളായ അമേരിക്ക, യൂറോപ്പ്, മിഡ്ഡിൽ ഈസ്റ്റ്, ഇന്ത്യ റീജിയണുകളിലെ അൻപതോളം പ്രൊവിൻസുകളിൽനിന്നുള്ള ആയിരത്തിൽ കൂടുതൽ പ്രതിനിധികൾ ഈ കോൺഫറൻസിൽ പങ്കെടുക്കും.
കോൺഫറൻസിന്റെ ഭാഗമായുള്ള ഗ്ലോബൽ സ്മരണികയുടെ പ്രകാശനം കേന്ദ്ര മന്ത്രിയുടെ സാനിധ്യത്തിൽ നടത്തുമെന്ന് സോവനീർ ചീഫ് എഡിറ്റർ പിന്റോ കണ്ണംപള്ളി അറിയിച്ചു.
യുഎഇയിലെ സാമൂഹിക പ്രവർത്തകനും വേള്‍ഡ് മലയാളി കൗണ്‍സിൽ നേതാവുമായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ഓർമയ്ക്കായി വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ നടപ്പാക്കുന്ന കാരുണ്യഭവനം പദ്ധതിയുടെ ഉദ്ഘാടനവും കോൺഫറൻസിൽ വച്ച് പിണറായി വിജയൻ നിർവഹിക്കും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൺ പ്രവിശ്യകളുടെ നേതൃത്വത്തിൽ (ദുബായി, ഷാർജ, ഉമ്മുൽ ഖുവൈൻ, അജ്മാൻ, ഫുജൈറ) കേരളത്തിലെ ഭവനരഹിതർക്കായി 50 ലക്ഷം രൂപ ചെലവിടുന്നു. കേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്കായി നിർമിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി തദവസരത്തിൽ നിർവഹിക്കുന്നതാണ്.
പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ഗൾഫാർ മുഹമ്മദലിക്ക് ഡോ. പി. എബ്രഹാം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യുമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ് സമ്മാനിക്കും.
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ ഫിലാഡൽഫിയ പ്രൊവിൻസിന്റെ ജീവകാരുണ്യ പ്രവർത്തനനത്തിന്റെ ഭാഗമായി അടുത്ത വർഷം നടത്താനിരിക്കുന്ന 50 കുടുംബങ്ങളുടെ സമൂഹ വിവാഹത്തിനുള്ള ധനശേഖരണത്തിനു തുടക്കം കുറിക്കും.
വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ഫോറങ്ങളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിലുള്ള ചർച്ചയും സാംസ്കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം മീറ്റിംഗിൽ തമിഴ്നാട് എൻഐസിഎച്ച്ഇ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ടെസി തോമസ് മുഖ്യാതിഥിയായിരിക്കും.
ഫോറം പ്രസിഡന്റ് പ്രഫ. ഡോ. ലളിത മാത്യു വിമൻസ് ഫോറം പ്രോജക്ടായ കഴിഞ്ഞ വർഷം തുടങ്ങി വച്ച കൂൺ കൃഷിയെയും അതിന്റെ വിപണന സാധ്യതാക്കളെയും സ്ത്രീ ശാക്തീകരണത്തെയും കുറിച്ച് പ്രീതിനിധികളോട് സംസാരിക്കും.
കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളെ സംബന്ധിച്ച് പ്രസക്തമായ റിട്ടയർമെന്റ് നിക്ഷേപം , വിദ്യാഭ്യാസം, വിദേശ ഭാഷാ ക്ലാസുകൾ, തൊഴിലവസരങ്ങൾ, പ്രവാസി പെൻഷനുകൾ, പ്രവാസി ഇൻഷുറൻസ്, പ്രവാസി ബിസിനസ് അവസരങ്ങൾ, നോർക്ക ഐഡി കാർഡുകൾ തുടങ്ങിയവ ഉൾപ്പെടെ 15-ലധികം വിവിധ സേവനങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ സമ്മേളനത്തോടനുബന്ധിച്ചുള്ള നോർക്ക റൂട്ട്സ് ഉദ്യോഗസ്ഥരുടെ മീറ്റിംഗ് പ്രധാനമായും ഫോക്കസ് ചെയ്യും.
സമ്മേളനത്തിൽ നോർക്ക മെമ്പർ ഐഡി രജിസ്ട്രേഷൻ ഡെസ്ക് സജ്ജീകരിക്കാൻ ഡബ്ല്യുഎംസി എൻആർകെ ഫോറം പ്രസിഡന്റ് അബ്ദുൽ ഹക്കിം മുൻകൈ എടുക്കും. ഡബ്ല്യുഎംസി ഇന്റർനാഷണൽ ലീഗൽ ഫോറം പ്രസിഡന്റ് അഡ്വ. ആന്റണി ജോൺ അയ്യരുകാവന്റെ നെതൃത്വത്തിൽ വിവിധ നിയമ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ക്രമീകരിച്ചിട്ടുണ്ട്.
ഗ്രേഷ്യസ് കുര്യാക്കോസ് (എഡിജിപി, കേരള ഹൈക്കോടതി), ജോൺ എസ് റാൽഫ് (പ്രമുഖ ക്രിമിനൽ അഭിഭാഷകൻ), ജോർജ് തോമസ് കോട്ടയം(ഫാമിലി ലോ) എന്നിവർ ലീഗൽ ഫോറത്തിന്റെ അതിഥികളായി സമ്മേളനത്തെ പ്രതിനിധീകരിക്കും.
കോൺഫറൻസിനോട് അനുബന്ധിച്ച് ഡബ്ല്യുഎംസി ഇന്റർനാഷണൽ ആർട്ട് ആൻഡ് കൾച്ചറൽ ഫോറം രാജ്യാന്തര ഷോർട്ട് ഫിലിം മേള സംഘടിപ്പിക്കുന്നുണ്ട്. മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി മലയാള സിനിമയുടെ പ്രിയ സംവിധായകൻ ഐ.വി. ശശിയുടെ സ്മരണ നിലനിർത്തി “ഐ.വി. ശശി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെറ്റിവൽ'' എന്ന പേരിലാണ് മേള ഒരുക്കുന്നത്.
കോൺഫറൻസിനോട് അനുബന്ധിച്ച് തിരുവനന്തരപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ വച്ച് അവാർഡുകൾ പ്രഖ്യാപിക്കുന്നതാണെന്ന് കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ ടി. കീക്കാട് അറിയിച്ചു.
കേരളത്തിലേക്കും ഇന്ത്യയിലേക്കും ആരോഗ്യ, മെഡിക്കൽ, ആയുർവേദ യാത്രകളിൽ താത്പര്യമുള്ള വിദേശ മലയാളികൾക്കും മറ്റുള്ളവർക്കുമായി ഡബ്ല്യുഎംസിയുടെ ഏകജാലക സംവിധാനം തുറക്കുന്നതാണ്.
മെഡിക്കൽ, വിദ്യാഭ്യാസ സഹകരണം, പങ്കാളിത്തം, പിന്തുണ എന്നിവയിൽ എംഐഎംഎസുമായി ധാരണാപത്രം ഒപ്പിടൽ, ഡബ്ല്യുഎംസി അംഗങ്ങളുടെ അവയവദാന ദൗത്യത്തിന്റെ ഉദ്ഘാടനവും ഫോം പൂരിപ്പിക്കലും കോൺഫറെൻസിന്റെ ഭാഗമായി നടക്കും.
ഇന്റർനാഷണൽ മെഡിക്കൽ ആൻഡ് ഹെൽത്ത് ഫോറത്തിന്റെ പ്രോഗ്രാമിന് ശേഷം വേൾഡ് മലയാളി കൗൺസിൽ ഓൺ ഹെൽത്ത് ആൻഡ് മെഡിക്കൽ ടൂറിസത്തെകുറിച്ചുള്ള സെമിനാറും സമ്മേളന വേദിയിൽ ഉണ്ടായിരിക്കുന്നതാണ്.
കേരളത്തിലെ മെഡിക്കൽ, ഹെൽത്ത്, ആയുർവേദ, റിസോർട്ട്, ബീച്ച്, ഹിൽ, ഹെറിറ്റേജ്, കേരളത്തിലേക്കുള്ള കൾച്ചറൽ ടൂറിസം എന്നീ മേഖലകളെ പ്രതിനിധീകരിച്ച് ഒമ്പത് പ്രതിനിധികൾ സംയുക്ത സെഷനിൽ സംസാരിക്കും.
മൂന്ന് സെഷനുകളിലായാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ.ജിമ്മി ലോനപ്പൻ മൊയലൻ(യുകെ) അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അദ്ദേഹം അതിഥികളെ സ്വാഗതം ചെയ്യും.
മെഡിക്കൽ, ഹെൽത്ത് ടൂറിസം സെമിനാറുകളുടെ ഉദ്ഘാടനം മുൻ മന്ത്രി വി.ശിവകുമാർ നിർവഹിക്കും. ഡബ്ല്യുഎംസിയുടെ അവയവദാന ഉത്തരവിന്റെ ഉദ്ഘാടനം സംസ്ഥാന മന്ത്രി നിർവഹിക്കും.
വിദേശ മലയാളികൾക്കും മറ്റുള്ളവർക്കുമായി കേരളത്തിലേക്കും ഇന്ത്യയിലേക്കും ആരോഗ്യം, മെഡിക്കൽ, ആയുർവേദ ടൂറിസം എന്നിവയെക്കുറിച്ചുള്ള ഡബ്ല്യുഎംസിയുടെ ഏകജാലക സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കുന്നതാണ്. നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ പ്രോ ചാൻസലർ (എംഡി, നിംസ് മെഡിസിറ്റി ) ഫൈസൽ ഖാൻ മുഖ്യാതിഥിയുടെ സന്ദേശം നൽകും.
www.wmchealthtourism.org എന്ന ഏകജാലക സംവിധാനത്തെകുറിച്ച് പ്രസംഗവും പ്രദർശനവും ഉണ്ടായിരിക്കും. സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യം, മെഡിക്കൽ, ആയുർവേദ ടൂറിസം എന്നിവയിൽ ഡബ്ല്യുഎംസിയുടെ ഏകജാലക സംവിധാനത്തിലൂടെ ബുക്കിംഗുകൾ സ്വീകരിക്കുന്നതിനുള്ള സ്റ്റാളും നടത്തുന്നതാണ്.
ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള (യുഎസ്എ), പ്രസിഡന്റ് ജോൺ മത്തായി(ഷാർജ), ജനറൽ സെക്രട്ടറി പിന്റൊ കണ്ണംപള്ളി(യുഎസ്എ), ട്രെഷറർ സാം ഡേവിഡ് മാത്യു (യുകെ) വൈസ് പ്രസിഡന്റ് കെ. പി. കൃഷ്ണകുമാർ(ഇന്ത്യ), ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി തടത്തിൽ(ജർമനി) എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും
മെഡിക്കൽ ആൻഡ് ഹെൽത്ത് സെമിനാർ തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജി അസോസിയേറ്റ് പ്രഫസറും കേരളത്തിലെ അവയവദാനത്തിന്റെ നോഡൽ ഓഫീസറുമായ ഡോ. നോബിൾ ഗ്രേഷ്യസ് അവയവദാനത്തെക്കുറിച്ച് സംസാരിക്കും. ഗൈനക്കോളജിക്കൽ പ്രശ്നങ്ങളെക്കുറിച്ച് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സെമ്മി നോബിൾ സീനിയർ സംസാരിക്കും.
ഹൃദ്രോഗ വിദഗ്ധൻ (തിരുവനന്തപുരം) അനന്തപുരി ആശുപത്രിയിലെയും തിരുവനന്തപുരം എസ്പി മെഡ്ഫോർട്ട് ആശുപത്രിയിലെയും കാർഡിയോളജിസ്റ്റ് ഡോ. ഷിഫാസ് ബാബു എം ‘ഹൃദ്രോഗങ്ങളെയും അതിന്റെ സമീപകാല പ്രശ്നങ്ങളെയും’ കുറിച്ച് സംസാരിക്കും.
തിരുവനന്തപുരം എസ്കെ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ ഡോ.സുഭാഷ് ആർ കരൾ രോഗങ്ങളുടെ ലാസ്റ്റ് സ്റ്റേജ് നേരിടേണ്ടതെങ്ങനെയെന്ന് ക്ലാസെടുക്കും.
തിരുവനന്തപുരം എസ്കെ ഹോസ്പിറ്റലിലെ സീനിയർ പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സർജറി കൺസൾട്ടന്റായ ഡോ. ശാരിക ‘പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സർജറി’ എന്ന വിഷയത്തിൽ ക്ലാസെടുക്കും.
മെഡിക്കൽ രംഗത്തെ ധാർമികതയെക്കുറിച്ച് കിംസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഇ.എം. നജീബ് പ്രസംഗിക്കും. നിംസ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പി ഹെൽത്ത് ടൂറിസത്തെക്കുറിച്ച് സംസാരിക്കും. കേരളത്തിലേക്കുള്ള റിസോർട്ട്, കുന്നുകൾ, കായൽ, ബീച്ച് ടൂറിസം എന്നിവയെക്കുറിച്ച് ക്വയിലോൺ ബീച്ച് ഹോട്ടൽ ആൻഡ് കൺവൻഷൻ സെന്ററിലെ ബി. ശ്രീകുമാർ സംസാരിക്കും.
ബ്ലഡ് ഷുഗർ, വെയിറ്റ്, ബിപി ആരോഗ്യ പരിശോധന തുടങ്ങിയ സൗജന്യ പരിശോധനകൾ തിരുവനന്തപുരത്തെ എസ്കെ ആശുപത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതാണ്. തിരുവനന്തപുരം സബ് അർബൻ ഏരിയയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും കോൺഫറൻസിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
പരിപാടിയിൽ പങ്കെടുക്കാനുള്ള വിവരങ്ങൾക്ക് ബന്ധപെടുക: ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള(യുഎസ്എ), ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി(ഷാർജ), ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണംപള്ളി(യുഎസ്എ), ഗ്ലോബൽ ട്രെഷറർ സാം ഡേവിഡ് മാത്യു(യുകെ), കോൺഫറൻസ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. കെ.ജി. വിജയലക്ഷ്മി(ഇന്ത്യ), ജനറൽ കൺവീനർ ഡോ. പി.എം. നായർ ഐപിഎസ്(റിട്ട.), സെക്രട്ടറി ഡോ. അജിൽ അബ്ദുള്ള(ഇന്ത്യ),
കോ കൺവീനേഴ്സ് കെ കൃഷ്ണകുമാർ(ഇന്ത്യ), അനീഷ് ജെയിംസ് (യുഎസ്എ), ക്രിസ്റ്റഫർ വർഗീസ്(ദുബായി), ജോളി പടയാറ്റിൽ(ജർമനി), വൈസ് ചെയർപേഴ്സൺ ജെറോ വര്‍ഗീസ് (യുഎഇ), കൾച്ചറൽ കമ്മിറ്റി ചെറിയാൻ ടി. കീക്കാട്(യുഎഇ), മേഴ്സി തടത്തിൽ(ജർമനി), പ്രോഗ്രാം കമ്മിറ്റി ജോളി തടത്തിൽ(ജർമനി), ഫിനാൻസ് കമ്മിറ്റി ഷൈൻ ചന്ദ്രസേനൻ(യുഎഇ), സ്പോൺസർഷിപ് കമ്മിറ്റി രാജേഷ് പിള്ള(യുഎഇ).
ചമയം 2024 ല്‍ മോഹിനിയാട്ടം വര്‍ണാഭമായി
ഫ്രാങ്ക്ഫര്‍ട്ട് : കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്
ഫാ. ബൈജു ഡേവീസ് കണ്ണംപിള്ളിക്ക് അയർലൻഡിൽ സ്വീകരണം നൽകി
ഡബ്ലിൻ : സീറോ മലബാർ കാത്തലിക് ചർച്ച് ഡബ്ലിൻ റീജൺ ചാപ്ലിനായി ചു
പ്രോസി ഗ്രൂപ്പിന് വിയന്ന ബിസിനസ് അവാര്‍ഡ്
വിയന്ന: ഓസ്ട്രിയയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് ബിസിനസ് അസോസിയേഷ
ഇവാഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം നവംബർ 24 മുതൽ
കേംബ്രിഡ്ജ് : ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന
കൈരളി യുകെ ദ്യുതി ക്യാന്പ് നോർത്താംപ്ടണിൽ സമാപിച്ചു
നോർത്താംപ്ടൺ ∙ കൈരളി യുകെ ’ദ്യുതി’ അഥവാ പ്രകാശം പരത്തുന്നത് എന്‍
ബര്‍ണബാസ് തിരുമേനി ജര്‍മ്മനിയിലെ ഇടവക സന്ദര്‍ശിക്കുന്നു
ബര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സുല്‍ത്താന്‍
സെലന്‍സ്കി ബര്‍ലിനില്‍
ബര്‍ലിൻ: യൂറോപ്യന്‍ നേതാക്കളുടെ പര്യടനത്തിന്റെ അവസാന ഘട്ടമാ
ജര്‍മനിയിലെ ഇന്റർസിറ്റി എക്സ്പ്രസില്‍ ട്രെയിനില്‍ യാത്രക്കാരന് ഷോക്കേറ്റു ; 360 യാത്രക്കാരെ ഒഴിപ്പിച്ചു
ബര്‍ലിന്‍ ∙ ജർമനിയിലെ ഡോയ്ഷെ ബാൺ റെയിൽവേയിൽ യാത്രക്കാരന് വൈദ
യൂറോവിംഗ്സ് ആയിരത്തിലധികം സര്‍വീസുകള്‍ റദ്ദാക്കുന്നു
ബര്‍ലിന്‍: റയാന്‍എയര്‍ വിമാനകമ്പനിയ്ക്കു പിന്നാലെ യൂറോപ്പില
സർഗം സ്റ്റീവനേജ് ഒരുക്കുന്ന’മ്യൂസിക് & ഡീ ജെ നൈറ്റ്’ നവംബർ 10 ന്
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിക്
യുകെയിൽ ജാസി ഷോ സംഘടിപ്പിച്ചു
ബ്രിസ്റ്റോൾ: യുകെയിൽ ജാസി ഗിഫ്റ്റും കാർമിക് വേർഷൻ ബാൻഡും ചേർന്ന് ബ്രിസ്റ്റോളിലും
ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ഒക്ടോബർ 25ന് വാൽത്തംസ്റ്റോയിൽ
ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ഒക്ടോബർ 25 ന് വെള്ളിയാഴ്ച വാൽത്
കൊളോണില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ക്ലാസുകള്‍ ആരംഭിച്ചു
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്തിലെ കുട്ടികളുടെ പ്രഥമ
ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സെലന്‍സ്കി കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍ സിറ്റി: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിന് സെലന്സ
ജോ ബൈഡന് വെള്ളിയാഴ്ച ജർമനി സന്ദര്‍ശിക്കും
ബെര്‍ലിന്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന് വെള്ളിയാഴ്ച ജർമനി സന്
റോമിൽ പുതിയ അധ്യയനവർഷ ഉദ്ഘാടനവും നവാഗതർക്ക് സ്വാഗതവും നടത്തി
റോം: റോമിൽ പുതിയ അധ്യയനവർഷത്തിനും മലങ്കര സുറിയാനി കത്തോലിക
ജർമനിയിലെ മൂന്ന് വിമാനത്താവളങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി റയാൻ എയർ
ബെര്‍ലിന്‍: ജർമനിയിലെ മൂന്ന് വിമാനത്താവളങ്ങളിലെ പ്രവർത്തനം
പുതിയ നേതൃത്വവുമായി ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്
ബേസിംഗ്സ്റ്റോക്ക് (ഇംഗ്ലണ്ട്): ബേസിംഗ്സ്റ്റോക്ക് മലയാളി കള്ച്ചറല
കോട്ടയം ജില്ലാ ഫ്രണ്ട്സ് റോമയുടെ ഓണാഘോഷവും ഉദ്ഘാടനവും നടന്നു
റോം: അക്ഷര നഗരിയുടെ സംസ്കാരികത നഷ്ടപ്പെടാതെ തന്നെ കോട്ടയം ജില
ക്രൈസ്റ്റകൾച്ചർ മിനിസ്റ്ററിയുടെ കുടുംബധ്യാനം സമാപിച്ചു
വെയിൽസ്: നോർത്ത് വെയിൽസിലെ സെഫ്ൻ ലിയ പാർക്കിൽ ക്രൈസ്റ്റകൾച്ച
ചമയം 2024 ല്‍ മോഹിനിയാട്ടം വര്‍ണാഭമായി
ഫ്രാങ്ക്ഫര്‍ട്ട് : കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്
ഫാ. ബൈജു ഡേവീസ് കണ്ണംപിള്ളിക്ക് അയർലൻഡിൽ സ്വീകരണം നൽകി
ഡബ്ലിൻ : സീറോ മലബാർ കാത്തലിക് ചർച്ച് ഡബ്ലിൻ റീജൺ ചാപ്ലിനായി ചു
പ്രോസി ഗ്രൂപ്പിന് വിയന്ന ബിസിനസ് അവാര്‍ഡ്
വിയന്ന: ഓസ്ട്രിയയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് ബിസിനസ് അസോസിയേഷ
ഇവാഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം നവംബർ 24 മുതൽ
കേംബ്രിഡ്ജ് : ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന
കൈരളി യുകെ ദ്യുതി ക്യാന്പ് നോർത്താംപ്ടണിൽ സമാപിച്ചു
നോർത്താംപ്ടൺ ∙ കൈരളി യുകെ ’ദ്യുതി’ അഥവാ പ്രകാശം പരത്തുന്നത് എന്‍
ബര്‍ണബാസ് തിരുമേനി ജര്‍മ്മനിയിലെ ഇടവക സന്ദര്‍ശിക്കുന്നു
ബര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സുല്‍ത്താന്‍
സെലന്‍സ്കി ബര്‍ലിനില്‍
ബര്‍ലിൻ: യൂറോപ്യന്‍ നേതാക്കളുടെ പര്യടനത്തിന്റെ അവസാന ഘട്ടമാ
ജര്‍മനിയിലെ ഇന്റർസിറ്റി എക്സ്പ്രസില്‍ ട്രെയിനില്‍ യാത്രക്കാരന് ഷോക്കേറ്റു ; 360 യാത്രക്കാരെ ഒഴിപ്പിച്ചു
ബര്‍ലിന്‍ ∙ ജർമനിയിലെ ഡോയ്ഷെ ബാൺ റെയിൽവേയിൽ യാത്രക്കാരന് വൈദ
യൂറോവിംഗ്സ് ആയിരത്തിലധികം സര്‍വീസുകള്‍ റദ്ദാക്കുന്നു
ബര്‍ലിന്‍: റയാന്‍എയര്‍ വിമാനകമ്പനിയ്ക്കു പിന്നാലെ യൂറോപ്പില
സർഗം സ്റ്റീവനേജ് ഒരുക്കുന്ന’മ്യൂസിക് & ഡീ ജെ നൈറ്റ്’ നവംബർ 10 ന്
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിക്
യുകെയിൽ ജാസി ഷോ സംഘടിപ്പിച്ചു
ബ്രിസ്റ്റോൾ: യുകെയിൽ ജാസി ഗിഫ്റ്റും കാർമിക് വേർഷൻ ബാൻഡും ചേർന്ന് ബ്രിസ്റ്റോളിലും
ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ഒക്ടോബർ 25ന് വാൽത്തംസ്റ്റോയിൽ
ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ഒക്ടോബർ 25 ന് വെള്ളിയാഴ്ച വാൽത്
കൊളോണില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ക്ലാസുകള്‍ ആരംഭിച്ചു
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്തിലെ കുട്ടികളുടെ പ്രഥമ
ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സെലന്‍സ്കി കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍ സിറ്റി: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിന് സെലന്സ
ജോ ബൈഡന് വെള്ളിയാഴ്ച ജർമനി സന്ദര്‍ശിക്കും
ബെര്‍ലിന്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന് വെള്ളിയാഴ്ച ജർമനി സന്
റോമിൽ പുതിയ അധ്യയനവർഷ ഉദ്ഘാടനവും നവാഗതർക്ക് സ്വാഗതവും നടത്തി
റോം: റോമിൽ പുതിയ അധ്യയനവർഷത്തിനും മലങ്കര സുറിയാനി കത്തോലിക
ജർമനിയിലെ മൂന്ന് വിമാനത്താവളങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി റയാൻ എയർ
ബെര്‍ലിന്‍: ജർമനിയിലെ മൂന്ന് വിമാനത്താവളങ്ങളിലെ പ്രവർത്തനം
പുതിയ നേതൃത്വവുമായി ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്
ബേസിംഗ്സ്റ്റോക്ക് (ഇംഗ്ലണ്ട്): ബേസിംഗ്സ്റ്റോക്ക് മലയാളി കള്ച്ചറല
കോട്ടയം ജില്ലാ ഫ്രണ്ട്സ് റോമയുടെ ഓണാഘോഷവും ഉദ്ഘാടനവും നടന്നു
റോം: അക്ഷര നഗരിയുടെ സംസ്കാരികത നഷ്ടപ്പെടാതെ തന്നെ കോട്ടയം ജില
ക്രൈസ്റ്റകൾച്ചർ മിനിസ്റ്ററിയുടെ കുടുംബധ്യാനം സമാപിച്ചു
വെയിൽസ്: നോർത്ത് വെയിൽസിലെ സെഫ്ൻ ലിയ പാർക്കിൽ ക്രൈസ്റ്റകൾച്ച
അയർലൻഡിൽ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ ദേശീയ സമ്മേളനം ശനിയാഴ്ച
ഡബ്ലിൻ: അയർലൻഡിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ
യുക്മ യോർക്ഷയർ കലാമേള: ഷെഫീൽഡ് ചാമ്പ്യന്മാർ
ലണ്ടൻ: യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ കലാമേളയിലെ വാശിയേറിയ മത
കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിക്ക് പുതിയ ഭാരവാഹികള്‍
കൊളോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളേ
ആദം ജോസഫിന്റെ സംസ്കാരം ചൊവ്വാഴ്ച
ബെര്‍ലിന്‍: ജര്‍മനിയിലെ ബെര്‍ലിനില്‍ മരിച്ച ആദം ജോസഫിന്റെ(30
ഒക്ടോബർ ഫെസ്റ്റിൽ കുടിച്ച് തീര്‍ത്തത് ഏഴ് ദശലക്ഷം ലീറ്റര്‍ ബിയര്‍
ബെര്‍ലിന്‍: ഒക്ടോബർ ഫെസ്റ്റ് എന്നറിയപ്പെടുന്ന ബിയര്മേളയ്ക്ക
യുക്മ സൗത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് റീജിയണുകളിൽ കലാമേള ഇന്ന്
ലണ്ടൻ: പതിനഞ്ചാമത് യുക്മ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്
ജര്‍മനിയില്‍ എഴുത്തിനിരുത്ത് മഹോത്സവം ഞായറാഴ്ച കൊളോണില്‍
കൊളോണ്‍: കഴിഞ്ഞ 41 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളേ
യുണൈറ്റഡ് സ്കോട്ലന്ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
എഡിൻബർഗ്: യുണൈറ്റഡ് സ്കോട്ലന്ഡ് മലയാളി അസോസിയേഷന് നവ നേതൃത
അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ ശനിയാഴ്ച
ലണ്ടൻ: അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ സെ
ബെര്‍ലിനില്‍ മരിച്ച ആദം ജോസഫിന്റെ മൃതദേഹം ഇന്ത്യന്‍ എംബസിക്ക് കൈമാറി
ബെര്‍ലിന്‍: ജര്‍മനിയിലെ ബെര്‍ലിനില്‍ മരിച്ച ആദം ജോസഫിന്റെ (ബ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ രൂപത റീജിയണൽ ബൈബിള്‍ കലോത്സവത്തിന് തുടക്കമായി
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ രൂപതയുടെ നേതൃത്വത്ത
മെട്രോ എക്സ്പെഡീഷന് അന്താരാഷ്ട്ര ടൂറിസം അവാര്‍ഡിന് ജര്‍മന്‍ ടൂര്‍ ഓപ്പറേറ്റര്‍ അര്‍ഹനായി
കൊച്ചി: ട്യൂബിംഗന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജര്‍മനിയിലെ
വിസ്താര വിമാനത്തിന്റെ ശുചിമുറിയിൽ ഭീഷണി സന്ദേശം; വലഞ്ഞ് അധികൃതർ
ന്യൂഡൽഹി: ലണ്ടനിൽനിന്നു ഡൽഹിയിലേക്കു വരികയായിരുന്ന വിസ്താര
അയർലൻഡിൽ ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ധ്യാനം 26 മുതൽ
ഡബ്ലിൻ: അയർലൻഡിൽ കല്യാൺ താബോർ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫ
ബാഡ്ഹോംബുര്ഗില് മലയാളികള്‍ തിരുവോണം ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഹെസന് സംസ്ഥാനത്തിലെ ഫ്രാങ്ക്ഫര്
കെ.ടി. ശങ്കരനും എം.എം. ലിങ്ക് വിൻസ്റ്റാറിനും ഗാന്ധി സ്മൃതി പുരസ്കാരം
ഡബ്ലിൻ: കേരളത്തിലെ തദ്ദേശ സ്വയംഭരണ മേഖലയിലെ വികസനത്തിന് മി
പേനാക്കത്തി ഉപയോഗിച്ച് ഹൃദയശസ്ത്രക്രിയ; ഇംഗ്ലണ്ടിൽ ഡോക്ടർക്കെതിരേ കേസ്
ലണ്ടൻ: ഓപ്പറേഷൻ തിയറ്ററിൽ അണുവിമുക്തമാക്കിയ സര്‍ജിക്കൽ ബ്ലൈ
സാമൂഹ്യ വിരുദ്ധരെ നേരിടാൻ ഡബ്ലിൻ ബസിൽ ഇനിമുതൽ സുരക്ഷാ ഗാർഡുകൾ
ഡബ്ലിൻ: യാത്രയ്ക്കിടെയുള്ള സാമൂഹ്യ വിരുദ്ധ ശല്യം നേരിടാനായി ഇനി
ഇസ്രയേലിന് ഐക്യദാര്‍ഢ്യവുമായി ‘വോയ്സ് ഓഫ് ജറുസലേം’ കൂട്ടായ്മ
ജറുസലേം: ഇസ്രയേലിന് ഐക്യദാര്‍ഢ്യവുമായി വോയ്സ് ഓഫ് ജറുസലേം എ
ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയ്ക്ക് നവ നേതൃത്വം
വിയന്ന: ഫൈന്‍ ആര്‍ട്സ് ഇന്ത്യ സംഘടിപ്പിച്ച ഓണാഘോഷത്തോട് അനുബ
ഒഐസിസി യുകെ ഇപ്സ്വിച്ച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു
ഇപ്സ്വിച്ച്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഒഐസിസി യ
യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ഡൽഹിയിൽനിന്നു ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വി
ജർമനിയിലെ മലയാളി യുവാവിന്റെ കൊലപാതകം: പ്രതി പോലീസില്‍ കീഴടങ്ങി
ബെർലിൻ: ജർമനിയിലെ ബെർലിനിൽ മലയാളി യുവാവ് ആദം ജോസഫ് കാവുംമ
യുക്മ ദേശീയ കലാമേള: ലോഗോ രൂപകല്പനയ്ക്കും നഗർ നാമകരണത്തിനും അപേക്ഷകൾ ക്ഷണിച്ചു
ലണ്ടൻ: പതിനഞ്ചാമത് യുക്മ ദേശീയ കലാമേള നവംബർ രണ്ടിന് ചെൽറ്റൻ
ട്യൂബിംഗനിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു
ട്യൂബിംഗൻ: ട്യൂബിംഗൻ മലയാളി സമാജം, ജർമൻ മല്ലൂസ് ഇൻ ട്യൂബിംഗൻ
ലോകസമാധാനത്തിനായി ഇന്നു പ്രാർഥനാദിനാചരണം
വത്തിക്കാൻ: ഇസ്രയേലിനുനേരേ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്
മിഡ്ലാൻഡ്സ് മലയാളി ഒരുക്കുന്ന ഓണാഘോഷം ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ
സ്റ്റോക്ക് ഓൺ ട്രെന്റ്: മിഡ്ലാൻഡ്സ് മലയാളി ഒരുക്കുന്ന ഓണാഘോഷം
ജര്‍മനിയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചനിലയിൽ
ബെര്‍ലിന്‍: ഈ മാസം ഒന്നിന് ബെര്‍ലിനില്‍ നിന്നും കാണാതായ ആദം ജോസഫ്
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും
ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമേളകളിലൊന്നായ യുക്മ ദേ
മാർ റാഫേൽ തട്ടിലിന്റെ വിസ്മയനീയമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ സന്ദർശനം
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ദൈവാനുഗ്രഹ
Latest News
ഫയല്‍ തീര്‍പ്പാക്കിയതിൽ വീഴ്ചയില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ
നവീന്‍ ബാബുവിന്റെ മരണം; മുന്‍കൂര്‍ ജാമ്യംതേടി പി.പി. ദിവ്യ ഹൈക്കോടതിയിലേക്ക്
വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ തല്ലിക്കൊന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; ജാഗ്രത
Latest News
ഫയല്‍ തീര്‍പ്പാക്കിയതിൽ വീഴ്ചയില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ
നവീന്‍ ബാബുവിന്റെ മരണം; മുന്‍കൂര്‍ ജാമ്യംതേടി പി.പി. ദിവ്യ ഹൈക്കോടതിയിലേക്ക്
വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ തല്ലിക്കൊന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; ജാഗ്രത
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Top