ഒ​ക്‌​ടോ​ബ​ർ ഫെ​സ്റ്റി​ൽ കു​ടി​ച്ച് തീ​ര്‍​ത്ത​ത് ഏ​ഴ് ദ​ശ​ല​ക്ഷം ലീ​റ്റ​ര്‍ ബി​യ​ര്‍
Monday, October 14, 2024 11:48 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ഒ​ക്‌​ടോ​ബ​ർ ഫെ​സ്റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ബി​യ​ര്‍​മേ​ള​യ്ക്ക് ജ​ര്‍​മ​നി​യി​ലെ മ്യൂ​ണി​ക്കി​ലെ വീ​സ​നി​ല്‍ കൊ​ടി​യി​റ​ങ്ങി. ഫെ​സ്റ്റിന്‍റെ ക​ണ​ക്കു​ക​ളു​ടെ ബാ​ക്കി പ​ത്രം പു​റ​ത്തു​വ​രു​മ്പോ​ള്‍ ഏ​ഴ് ദ​ശ​ല​ക്ഷം ലീ​റ്റ​ര്‍ ജ​ര്‍​മ​ന്‍ ബി​യ​റാ​ണ് വി​റ്റ​ത്.

6.7 ദ​ശ​ല​ക്ഷം അ​തി​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ ഫെ​സ്റ്റി​ല്‍ എ​ത്തി​യ​ത്. 2023നെ ​അ​പേ​ക്ഷി​ച്ച് ഇ​ക്കൊ​ല്ലം ഒന്പത് ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് ആ​ളു​ക​ള്‍ കു​ടി​ച്ച​ത്. ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍​ക്കു പു​റ​മെ വി​നോ​ദ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.


2023ലെ ​ഫെസ്റ്റിവ​ലി​നെ അ​പേ​ക്ഷി​ച്ച് ക്രി​മി​ന​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ 25 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​യി മ്യൂ​ണി​ക്ക് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.