സാ​മൂ​ഹ്യ വി​രു​ദ്ധ​രെ നേ​രി​ടാ​ൻ ഡ​ബ്ലി​ൻ ബ​സി​ൽ ഇ​നി​മു​ത​ൽ സു​ര​ക്ഷാ ഗാ​ർ​ഡു​ക​ൾ
Tuesday, October 8, 2024 11:40 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: യാ​ത്ര​യ്ക്കി​ടെ​യു​ള്ള സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം നേ​രി​ടാ​നാ​യി ഇ​നി മു​ത​ൽ ഡ​ബ്ലി​ൻ ബ​സി​ൽ സു​ര​ക്ഷാ ഗാ​ർ​ഡു​ക​ളു​ണ്ടാ​വും. ദി​നം​പ്ര​തി ചി​ല റൂ​ട്ടു​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ പെ​രു​മാ​റ്റ​ത്തി​ന് ത​ട​യി​ടു​ന്ന​തി​നാ​യി ക​മ്പ​നി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഡ​ബ്ലി​ൻ ബ​സി​ൽ സു​ര​ക്ഷാ ഗാ​ർ​ഡു​ക​ളെ നി​യോ​ഗി​ച്ച​ത് .

അ​ഞ്ചു മാ​സ​ത്തേ​ക്കു​ള്ള ഒ​രു പൈ​ല​റ്റ് പ​ദ്ധ​തി​യാ​യാ​ണ് ഗാ​ർ​ഡു​ക​ളെ നി​യോ​ഗി​ക്കു​ന്ന​ത്. ബ​സ് നെ​റ്റ്‌​വ​ർ​ക്കി​ലു​ട​നീ​ളം സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ത്ത റൂ​ട്ടു​ക​ളി​ലും ബ​സ് സ്റ്റോ​പ്പു​ക​ളി​ലും മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ളി​ലും സു​ര​ക്ഷാ ഗാ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

2019 മു​ത​ൽ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഡ​ബ്ലി​നി​ൽ ബ​സ് സ​ർ​വീ​സു​ക​ളി​ൽ പ്ര​ത്യേ​കി​ച്ച് രാ​ത്രി കാ​ല​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​മൂ​ഹി​ക വി​രു​ദ്ധ പെ​രു​മാ​റ്റ സം​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി മാ​റി. 2019ൽ 500 ​കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​ത് ക​ഴി​ഞ്ഞവ​ർ​ഷം ആ​യി​ര​ത്തി​ലേ​റെ കേ​സു​ക​ളാ​യി ഉ​യ​ർ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​ക്കാ​രെ അ​ടി​ച്ച​മ​ർ​ത്താ​ൻ സു​ര​ക്ഷാ ഗാ​ർ​ഡു​ക​ളെ നി​യോ​ഗി​ച്ച​ത്. ഗാ​ർ​ഡ​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും ന​ഗ​ര​ത്തി​ലും കൗ​ണ്ടി​യി​ലു​ട​നീ​ള​മു​ള്ള ശ​ക്ത​മാ​യ ക​മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ ആ​ണ് ക​മ്പ​നി ശ്ര​മി​ക്കു​ന്ന​ത്.


കോ​ൺ​ട്രാ​ക്ട​ർ ഒ​സി​എ​സ് ന​ൽ​കു​ന്ന പ​രി​ശീ​ല​നം ല​ഭി​ച്ച സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ളെ​യാ​ണ് വി​ന്യ​സി​ക്കു​ക. ബ​സ് ഡ്രൈ​വ​ർ​മാ​രെ​യും മ​റ്റും രാ​ത്രി​യി​ൽ ആ​ക്ര​മി​ക്കു​ന്ന​ത് ഏ​റി വ​ന്ന ചി​ല റൂ​ട്ടു​ക​ളി​ൽ ഇ​തു​വ​ഴി​യു​ള്ള സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി വ​ച്ച സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​ത്ത​രം റൂ​ട്ടു​ക​ൾ മു​ൻ​ഗ​ണ​ന​ക​ളാ​യി തി​രി​ച്ചാ​ണ് പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ട് വ​രെ​യും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ പു​ല​ർ​ച്ചെ നാ​ല് വ​രെ​യും സു​ര​ക്ഷാ ഗാ​ർ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.