ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ചര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, October 7, 2024 3:20 PM IST
റോ​മി കു​ര്യാ​ക്കോ​സ്
ഇ​പ്സ്വി​ച്ച്: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ഒ​ഐ​സി​സി യു​കെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ജി. ജ​യ​രാ​ജ് ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ നി​ഷ ജി​നീ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഛായ​ചി​ത്ര​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മ​ധു​ര വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.



സ​മാ​ധാ​ന​ത്തി​നു വേ​ണ്ടി എ​ന്നും നി​ല​നി​ന്ന ഗാ​ന്ധി​ജി​യെ ഇ​ന്ന​ത്തെ ലോ​ക നേ​താ​ക്ക​ൾ മാ​തൃ​ക​യാ​ക്കി​യാ​ൽ ലോ​ക​ത്ത് ശാ​ശ്വ​ത സ​മാ​ധാ​നം ഉ​ണ്ടാ​കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സി ​പി സൈ​ജേ​ഷ്, ജോ​ൺ​സ​ൺ സി​റി​യ​ക്ക്, മോ​ബി​ഷ്, മാ​ർ​ട്ടി​ൻ,നി​ഷാ ജ​യ​രാ​ജ്, ജി​നീ​ഷ് ലൂ​ക്ക എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജ​നു​വ​രി നാ​ലി​ന് ഇ​പ്സ്വി​ച്ചി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ജ​ന്മ​ദി​ന​വും ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​വും വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ച​ട​ങ്ങി​ൽ ശ​ങ്ക​ർ ന​ന്ദി​യ​റി​യി​ച്ചു.