കെ.​ടി. ശ​ങ്ക​ര​നും എം.​എം. ലി​ങ്ക് വി​ൻ​സ്റ്റാ​റി​നും ഗാ​ന്ധി സ്മൃ​തി പു​ര​സ്കാ​രം
Tuesday, October 8, 2024 3:15 PM IST
ഡ​ബ്ലി​ൻ: കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​ടി. ശ​ങ്ക​ര​നും വൈ​സ് പ്ര​സി​ഡ​ന്‍റും അ​യ​ർ​ല​ൻ​ഡി​ലെ പ്ര​വാ​സി മ​ല​യാ​ളി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​എം. ലി​ങ്ക് വി​ൻ​സ്റ്റാ​റി​നും ഗാ​ന്ധി സ്മൃ​തി പു​ര​സ്കാ​രം ല​ഭി​ച്ചു.

2000 മു​ത​ൽ 2005 വ​രെ മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ച ഇ​രു​വ​രും 100 ശ​ത​മാ​നം പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ള്ള മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.


വൈ​ദ്യു​തി​യി​ല്ലാ​ത്ത ആ​യി​രം ഭ​വ​ന​ങ്ങ​ളി​ൽ വൈ​ദ്യു​തി എ​ത്തി​ച്ചു​കൊ​ടു​ത്ത​ത് ഇ​വ​രു​ടെ ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. ഞ​ണ്ടു​കാ​ട് തു​രു​ത്ത്, മാ​രി​ത്താ​ഴം, ത​ട​വി​ത്ത​റ, ത​റ​യി​ൽ മ​ല, വെ​ട്ട​ത്ത് ത​റ, ഉ​ദ​യം​പേ​രൂ​ർ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ല്ലാം വൈ​ദ്യു​തി എ​ത്തി​ച്ച​ത് ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്.