മെ​ട്രോ എ​ക്സ്പെ​ഡീ​ഷ​ന്‍ അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം അ​വാ​ര്‍​ഡി​ന് ജ​ര്‍​മ​ന്‍ ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ അ​ര്‍​ഹ​നാ​യി
Thursday, October 10, 2024 3:13 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
കൊ​ച്ചി: ട്യൂ​ബിം​ഗ​ന്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ര്‍​മ​നി​യി​ലെ മു​ന്‍​നി​ര ടൂ​ര്‍ ഓ​പ്പ​റേ​റ്റ​റാ​യ രാ​ജേ​ഷ് പി​ള്ള മെ​ട്രോ എ​ക്സ്പെ​ഡീ​ഷ​ന്‍ അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം അ​വാ​ര്‍​ഡിന് ​അ​ര്‍​ഹ​നാ​യി.

കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍​ട്ടി​നോ​ട് ​അനു​ബ​ന്ധി​ച്ച് കൊ​ച്ചി മ​റൈ​ന്‍ ഡ്രെെ​വി​ലെ ക്ലാ​സി​ക് ഇം​പീ​രി​യ​ല്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ചി​ഞ്ചു​റാ​ണി, ത​മി​ഴ്നാ​ട് ഐ​ടി മ​ന്ത്രി മ​നോ ത​ങ്ക​രാ​ജ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കൊ​ച്ചി മേ​യ​ര്‍ അ​ഡ്വ. അ​നി​ല്‍​കു​മാ​റി​ല്‍ നി​ന്നും രാ​ജേ​ഷ് പി​ള്ള അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.


തി​രു​വ​ന​ന്ത​പു​രം കിം​സ് ഹെ​ല്‍​ത്ത് ഹോ​സ്പി​റ്റ​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഇ.​എം ന​ജീ​ബ്, ബൈ​ജു ഗോ​കു​ലം, നാ​രാ​യ​ണ​ന്‍ പൂ​വാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.