യു​ക്മ സൗ​ത്ത് ഈ​സ്റ്റ്, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണു​ക​ളി​ൽ ക​ലാ​മേ​ള ഇ​ന്ന്
Saturday, October 12, 2024 5:19 PM IST
അ​ല​ക്സ് വ​ർ​ഗീ​സ്
ലണ്ടൻ: പ​തി​ന​ഞ്ചാ​മ​ത് യു​ക്മ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യു​ടെ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ൽ ഇ​ന്ന് യു​ക്മ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ലും​യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ലും ക​ലാ​മേ​ള​ക​ൾ ന​ട​ക്കും.

നാ​ദ​സ്വ​ര​നൃ​ത്ത രൂ​പ​ങ്ങ​ളു​ടെ പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​യാ​യ യു​ക്മ ദേ​ശീ​യ​ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന യു​ക്മ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് യു​കെ​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ നോ​ക്കി​ക്കാ​ണു​ന്ന​ത്.

ഈ ​വ​ർ​ഷം എ​ല്ലാ റീ​ജി​യ​ണു​ക​ളി​ലും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യ വ​ന്നി​ട്ടു​ള്ള വ​ർ​ധ​ന ഇ​താ​ണ് തെ​ളി​യി​ക്കു​ന്ന​ത്. ഇ​ന്ന് യു​ക്മ​യു​ടെ ക​രു​ത്തു​റ്റ റീ​ജി​യ​ണു​ക​ളാ​യ സൗ​ത്ത് ഈ​സ്റ്റി​ലും നോ​ർ​ത്ത് വെ​സ്റ്റി​ലും ക​ലാ​മേ​ള​ക​ൾ രാ​വി​ലെ ആ​രം​ഭി​ക്കു​ക​യാ​ണ്.

യു​കെ​യു​ടെ ക​ലാ ഹൃ​ദ​യ​മൊ​ന്നാ​കെ എ​ത്തി​ച്ചേ​രു​ന്ന യു​ക്മ ക​ലാ​മേ​ള​യു​ടെ സൗ​ത്ത് ഈ​സ്റ്റി​ലെ ക​ലാ​മേ​ള ക്രോ​ളി​യി​ൽ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ യു​ക്മ പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ക്ര​ട്ട​റി ജി​പ്സ​ൻ തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ക്കും.

യു​ക്മ ട്ര​ഷ​റ​ർ സി​ക്സ് ജോ​ർ​ജ്, യു​ക്മ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജോ​ൺ, മു​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ പി​ള്ള, ദേ​ശീ​യ വ​ക്താ​വ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ദേ​ശീ​യ സ​മി​തി​യം​ഗം ഷാ​ജി തോ​മ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൻ​മാ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ സ​നോ​ജ് ജോ​സ് ന​ന്ദി​യ​ർ​പ്പി​ക്കും.

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പീ​റ്റ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ക്കും.

നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജോ വ​ർ​ഗീ​സ്, പി​ആ​ർ​ഒ അ​ല​ക്സ് വ​ർ​ഗീ​സ്, ദേ​ശീ​യ സ​മി​തി​യം​ഗം ജാ​ക്സ​ൻ തോ​മ​സ് തു​ട​ങ്ങി നാ​ഷ​ണ​ൽ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ട്ര​ഷ​റ​ർ ബി​ജു മൈ​ക്കി​ൾ ന​ന്ദി​യ​ർ​പ്പി​ക്കും.

ഇ​ന്ന് ക​ലാ​മേ​ള​ക​ൾ ന​ട​ക്കു​ന്ന ര​ണ്ട് റീ​ജി​യ​ണു​ക​ളി​ലും മ​ത്സ​രാ​ർ​ഥിക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​ലും കൂ​ടു​ത​ൽ സ്റ്റേ​ജു​ക​ളി​ലാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ​രാ​ർ​ഥി​ക​ൾ കൃ​ത്യ​സ​മ​ത്ത് ത​ന്നെ എ​ത്തി​ച്ചേ​ർ​ന്ന് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് അ​താ​ത് വേ​ദി​ക​ളി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ൾ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളെ അ​തേ​പ​ടി പ​ക​ർ​ത്തി യു​കെ​യി​ലെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് നി​റം പി​ടി​പ്പി​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച് വ​രു​ന്ന യു​ക്മ ക​ലാ​മേ​ള പ​തി​ന​ഞ്ച് വ​ർ​ഷ​ത്തി​ലെ​ത്തി നി​ൽ​ക്കു​മ്പോ​ൾ ച​രി​ത്രം കു​റി​ക്കു​യും ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കു​ക​യു​മാ​ണ് ഓ​രോ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന യു​ക്മ ക​ലാ​മേ​ള​ക​ൾ.

ഓ​രോ വ​ർ​ഷ​വും ന​ട​ക്കു​ന്ന ക​ലാ​മേ​ള​ക​ൾ​ക്ക് ശേ​ഷം ന​ട​ക്കു​ന്ന ക​ലാ​മേ​ള​യു​ടെ അ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ളി​ൽ വ​ന്ന പോ​രാ​യ്മ​ക​ൾ വി​ല​യി​രു​ത്തി പ​രി​ഹ​രി​ച്ചാ​ണ് അ​ടു​ത്ത വ​ർ​ഷ​ത്തെ ക​ലാ​മേ​ള നി​യ​മാ​വ​ലി ത​യാ​റാ​ക്കു​ന്ന​ത്.

അ​തി​നാ​ൽ ത​ന്നെ ഓ​രോ വ​ർ​ഷ​വും ക​ലാ​മേ​ള​ക​ളു​ടെ നി​ല​വാ​രം കൂ​ടു​ത​ൽ കൂ​ടു​ത​ൽ ഉ​യ​രു​ക​യും മ​ത്സ​രം കൂ​ടു​ത​ൽ ക​ടു​ത്ത​താ​വു​ക​യും ചെ​യ്യു​ന്ന​താ​യി​ട്ടാ​ണ് ക​ണ്ടു​വ​രു​ന്ന​ത്.

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ക​ലാ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ 8.30ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു 8.55ന് ​ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി ക​ലാ​മേ​ള ആ​രം​ങ്ങു​ണ​രു​ന്ന​താ​ണ്.

രാ​വി​ലെ 8.30 മു​ത​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ശാ​ല വി​ഗ​ണി​ലെ ഹം​ഗ്രി ഹാ​ർ​വെ​സ്റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്നു. മി​ത​മാ​യ നി​ര​ക്കി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണം, ഉ​ച്ച​ഭ​ക്ഷ​ണം വി​വി​ധ പ​ല​ഹാ​ര​ങ്ങ​ൾ ചാ​യ കാ​പ്പി ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ല​ഭി​ക്കു​ന്ന​താ​ണ്.

രാത്രി എട്ടിന് സ​മ്മാ​ന​ദാ​ന​ത്തോ​ട് കൂ​ടി റീ​ജി​യ​ണ​ൽ ക​ലാ​മേ​ള അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ലാ​മേ​ള വേ​ദി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ഫീ​സ് എ​ല്ലാ​വ​ർ​ക്കും £5 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് വേ​റെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. യു​ക്മ നാ​ഷ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യു​ള്ള സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​ന്ന് ശ​നി​യാ​ഴ്ച ഗ്യാ​റ്റ്‌​വി​ക്കി​ന​ടു​ത്തു​ള്ള ക്രോ​ളി​യി​ലെ "ദി ​ഗ്യാ​റ്റ്‌​വി​ക്' സ്‌​കൂ​ളി​ലാ​ണ് ക​ലാ​മേ​ള​യ്ക്ക് ന​ട​ക്കു​ന്ന​ത്.


റീ​ജി​യ​ണി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ ക്രോ​ളി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ക​ലാ​മേ​ള​യി​ൽ ഇ​ക്കു​റി മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു റി​ക്കോ​ർ​ഡ് വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട് ചെ​യ​ർ​മാ​നാ​യു​ള്ള സം​ഘാ​ട​ക സ​മി​തി​യി​ൽ ര​ക്ഷാ​ധി​കാ​രി​യാ​യി യു​ക്മ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജോ​ണും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ജി​പ്സ​ൺ തോ​മ​സും ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​റാ​യി റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ സ​നോ​ജ് ജോ​സും വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാം​സ​ൺ പോ​ൾ, സ​ജി ലോ​ഹി​ദാ​സ് എ​ന്നി​വ​രും ക്രോ​ളി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ് എ​റി​ക്‌​സ​ൺ ജോ​സ​ഫ് എ​ന്നി​വ​രാ​ണ്.

അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും ബി​ജു പോ​ത്താ​നി​ക്കാ​ട്, ജ​യ​പ്ര​കാ​ശ് പ​ണി​ക്ക​ർ, ജി​ബി ജോ​ണി, ജി​ന്‍റോ മാ​ത്യു, മാ​ത്യു വ​ർ​ഗീ​സ്, പ​വി​ത്ര​ൻ ദാ​മോ​ദ​ര​ൻ, പ്രി​യ മേ​നോ​ൻ, ഷാ​ദി​ന നൗ​ഫ​ൽ, ജോ​ൺ​സ​ൻ മാ​ത്യു എ​ന്നി​വ​രും സം​ഘാ​ട​ക സ​മി​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും.

അ​രു​ൺ മോ​ഹ​ൻ, ആ​ഷ്‌​ലി തോ​മ​സ്, ദീ​പ്തി ജെ​സ്സി​ൽ, ലി​യോ മാ​ത്യു, ലി​റ്റോ കോ​രു​ത്, മ​ധു, മി​നി മോ​ൾ, സ​ജി സ്ക​റി​യ, സു​നോ​ജ് ശ്രീ​നി​വാ​സ​ൻ, തേ​ജു മാ​ത്യു എ​ന്നി​വ​രാ​യി​രി​ക്കും വെ​ന്യു & വോ​ള​ന്‍റി​യേ​ഴ്‌​സ് ക​മ്മി​റ്റി​യെ ന​യി​ക്കു​ക.

ഫു​ഡ് സേ​ഫ്റ്റി ക​മ്മി​റ്റി മെ​മ്പ​ർ​മാ​രാ​യി ആ​ന്‍റ​ണി തെ​ക്കേ​പ​റ​മ്പി​ൽ, ബെ​ന്നി കു​റു​മ്പേ​ശ്വ​ര​ത്ത്, ജോ​ൺ​സ​ൻ മാ​ത്യൂ​സ്, ജെ​യിം​സ് ജെ​റാ​ൾ​ഡ്, സ​ലിം ജോ​സ്, ടോ​ണി സെ​ബാ​സ്റ്റ്യ​ൻ, ബി​ജി ജോ​ബി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സേ​ഫ് ഗാ​ർ​ഡിം​ഗ്, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ബൈ​ജു ശ്രീ​നി​വാ​സ്, ജി​ബി​ൻ പി ​ജോ​യ്, ജ​സ്റ്റി​ൻ ചാ​ണ്ടി, സി​ജു കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. ര​ജി​സ്ട്രേ​ഷ​ൻ & ഫ്ര​ന്‍റ് ഓ​ഫീ​സ് ക​മ്മി​റ്റി​യി​ൽ ക്ലാ​ര പീ​റ്റ​ർ, സ​ജി ലോ​ഹി​ദാ​സ്, സ​നോ​ജ് ജോ​സ്, ഷാ ​ഹ​രി​ദാ​സ്, സ്റ്റാ​ലി​ൻ പ്ലാ​വി​ല എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും.

സ്റ്റേ​ജ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യി അ​ഖി​ല രാ​ധാ​കൃ​ഷ്ണ​ൻ, ഡെ​ന്നി​സ് വ​റീ​ദ്, ഹാ​ഷിം കു​ഞ്ഞു​മു​ഹ​മ്മ​ദ്, ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി, ജോ​സ് പ്ര​കാ​ശ്, ജൂ​ഡി​ത്ത് റോ​ബി​ൻ, പ്രേം​കു​മാ​ർ നാ​യ​ർ, റെ​നോ​ൾ​ഡ് മാ​നു​വേ​ൽ, സാം​സ​ൺ പോ​ൾ, ശാ​രി​ക അ​മ്പി​ളി തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.

ബാ​ക് ഓ​ഫീ​സ് മാ​നേ​ജ്‌​മ​ന്‍റ് പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് മു​ൻ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ആ​ന്‍റ​ണി എ​ബ്ര​ഹാ​മും, ജി​ജു കു​ര്യ​ൻ, ബി​നു ആ​ൽ​ബ​ർ​ട്ട്, സ​ന​ൽ സി​ജോ എ​ന്നി​വ​രും ചേ​ർ​ന്നാ​യി​രി​ക്കും.

യു​ക്മ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പി​ള്ള, യു​ക്മ ദേ​ശീ​യ വ​ക്താ​വ് എ​ബി സെ​ബാ​സ്റ്റ്യ​ൻ, യു​ക്മ ദേ​ശീ​യ സ​മി​തി അം​ഗ​മാ​യ ഷാ​ജി തോ​മ​സ്, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, സെ​ക്ര​ട്ട​റി ജി​പ്സ​ൺ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന​താ​യി​രി​ക്കും അ​പ്പീ​ൽ ക​മ്മി​റ്റി.

ലൈ​ഫ് ലൈ​ൻ, ജെ​എം​പി സോ​ഫ്റ്റ്‌​വെ​യ​ർ, മ​ല​ബാ​ർ ഗോ​ൾ​ഡ്, ജോ​ഷ്വാ ട്രീ ​പ​ബ് & റ​സ്‌​റ്റോ​റ​ന്‍റ്, വോ​സ്റ്റെ​ക്, എം​ജി ട്യൂ​ഷ​ൻ, ബെ​സ്റ്റ് ഓ​പ്ഷ​ൻ​സ് ഫ​ർ​ണി​ച്ച​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​ണ് സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് സ്പോ​ൺ​സ​ർ​മാ​രാ​യാ​യു​ള്ള​ത്.

സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ലെ മു​പ്പ​തി​ൽ​പ​രം അ​സോ​സി​യേ​ഷ​നു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ക​ലാ​മേ​ള​യ്ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് സം​ഘാ​ട​ക സ​മി​തി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക്രോ​ളി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ക​ലാ​മേ​ള​യി​ൽ മൂ​ന്ന് വേ​ദി​ക​ളി​ലാ​യി​ട്ടാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക. ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ട​ൻ വി​ഭ​വ​ങ്ങ​ളോ​ട് കൂ​ടി​യ ഭ​ക്ഷ​ണ​ശാ​ല​യും സം​ഘാ​ട​ക​ർ ഒ​രു​ക്കു​ന്നു​ണ്ട്.

ക​ലാ​മേ​ള വ​ൻ വി​ജ​യ​മാ​ക്കു​ന്ന​തി​ന് ര​ണ്ട് റീ​ജി​യ​ണു​ക​ളി​ലും എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

യു​ക്മ സൗ​ത്ത് ഈ​സ്റ്റ് ക​ലാ​മേ​ള വേ​ദി​യു​ടെ വി​ലാ​സം: THE GATWICK SCHOOL, 23 GATWICK ROAD, CRAWLEY, RH10 9TP.

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ ക​ലാ​മേ​ള വേ​ദി​യു​ടെ വി​ലാ​സം: Dean Trust Wigan, Greenhey, Orrell, Wigan WN5 0DQ.