ഫാ. ​ബൈ​ജു ഡേ​വീ​സ് ക​ണ്ണം​പി​ള്ളി​ക്ക് അ​യ​ർ​ല​ൻഡിൽ സ്വീ​ക​ര​ണം ന​ൽ​കി
Friday, October 18, 2024 6:55 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ : സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് ഡ​ബ്ലി​ൻ റീ​ജ​ൺ ചാ​പ്ലി​നാ​യി ചു​മ​ത​ല​യേ​ൽ​ക്കാ​ൻ അ​യ​ർ​ലൻഡിലെ​ത്തി​യ ഫാ. ​ബൈ​ജു ഡേ​വീ​സ് ക​ണ്ണം​പി​ള്ളി​ക്കു സ്വീ​ക​ര​ണം ന​ൽ​കി.

ഡ​ബ്ലി​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് സീ​റോ മ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഒ​ലി​യ​കാ​ട്ടി​ൽ, ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റി​യ​ൻ വെ​ള്ള​മ​ത്ത​റ, ബി​നു​ജി​ത് സെ​ബാ​സ്റ്റി​യ​ൻ, ബി​നോ​യ് ജോ​സ്, ജോ​ബി ജോ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി .


കൊ​ര​ട്ടി സ്വ​ദേ​ശി​യാ​യ ഫാ ​ബൈ​ജു ഡേ​വീ​സ് ക​ണ്ണം​പി​ള്ളി , ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ൺ, സ്വോ​ഡ്സ്, ബ്ലാ​ക്റോ​ക്, ബ്യു​മോ​ണ്ട് എ​ന്നീ സെ​ന്‍ററു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കും.