ആ​ദം ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച
Monday, October 14, 2024 12:50 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ(30) മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച (ഒ​ക്‌​ടോ​ബ​ര്‍ 15) രാ​വി​ലെ 10.30ന് ​മ​റ്റം നോ​ര്‍​ത്ത് ത​ട്ടാ​ര​മ്പ​ലം പൊ​ന്നോ​ല​വീ​ട്ടി​ലെ സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മാ​വേ​ലി​ക്ക​ര പ​ത്തി​ച്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ സം​സ്ക​രി​ക്കും.

മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്നും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. ബെ​ര്‍​ലി​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പൂ​ര്‍​ണ​ചെ​ല​വി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ എ​ത്തി​ച്ച​ത്.


ബെ​ര്‍​ലി​ന്‍ ആ​ര്‍​ഡേ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി​യി​ല്‍ മാ​സ്റ്റേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ആ​ദം, ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ജ​ര്‍​മ​നി​യി​ലെ​ത്തി​യ​ത്. സെ​പ്റ്റം​ബ​ര്‍ 30ന് ​കാ​ണാ​താ​യ ആ​ദ​മി​നെ ബെ​ര്‍​ലി​നി​ലെ ഒ​രു ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​ന്‍റെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ദ​മി​ന്‍റെ മാ​താ​വ് ലി​ല്ലി ഡാ​നി​യേ​ല്‍ ബ​ഹ​റ​നി​ല്‍ ഫാ​ര്‍​മ​സി​സ്റ്റാ​ണ്. പി​താ​വ് ജോ​സ​ഫ് നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു.