ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി യു​വാ​വി​ന്‍റെ കൊ​ല​പാ​ത​കം: പ്ര​തി പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി
Monday, October 7, 2024 11:50 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബെ​ർ​ലി​നി​ൽ മ​ല​യാ​ളി യു​വാ​വ് ആ​ദം ജോ​സ​ഫ് കാ​വും​മു​ക​ത്ത്(30) കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി.

ത​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണ​ത്തി​നാ​യി ആ​ദം അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു എ​ന്നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി ആ​ദ​ത്തെ ക​ത്തി കൊ​ണ്ട് കു​ത്തി​യെ​ന്നു​മാ​ണ് പ്ര​തി​യാ​യ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ൻ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പ്ര​തി​യു​ടെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ആ​ദ​മി​ന്‍റെ ര​ണ്ട് ഫോ​ണു​ക​ളും പേ​ഴ്സും കാ​ണാ​താ​യി​ട്ടു​ണ്ട്.

ബെ​ർ​ലി​നി​ൽ ആ​ർ​ഡേ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​ന്ന​ത​പ​ഠ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​ദം ജോ​സ​ഫ്. ക​ഴി​ഞ്ഞ 30 മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യി​രു​ന്നു.


ബ​ഹ​റി​നി​ൽ ഫാ​ർ​മ​സി​സ്റ്റാ​യ ലി​ല്ലി ഡാ​നി​യേ​ലി​ന്‍റെ​യും പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ​യും മ​ക​നാ​ണ്. ബ​ർ​ലി​ൻ ആ​ർ​ഡേ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി​യി​ൽ മാ​സ്റ്റേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

ആ​ദ​മി​ന് ഒ​രു വ​യ​സു​ള്ള​പ്പോ​ൾ പി​താ​വ് മ​രി​ച്ചു. പി​ന്നീ​ടു മാ​തൃ​സ​ഹോ​ദ​രി മ​റ്റം വ​ട​ക്ക് പൊ​ന്നോ​ല കു​ഞ്ഞു​മോ​ൾ, ഭ​ർ​ത്താ​വ് പി.​ ബേ​ബി എ​ന്നി​വ​ർ​ക്കൊ​പ്പം മാ​വേ​ലി​ക്ക​ര​യി​ൽ ആ​ണ് ആ​ദം വ​ള​ർ​ന്ന​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ന​ട​ന്നു​വ​രു​ന്നു.