സ​ർ​ഗം സ്റ്റീ​വ​നേ​ജ് ഒ​രു​ക്കു​ന്ന’​മ്യൂ​സി​ക് & ഡീ ​ജെ നൈ​റ്റ്’ ന​വം​ബ​ർ 10 ന്
Thursday, October 17, 2024 7:43 AM IST
അപ്പച്ചൻ കണ്ണൻചിറ
സ്റ്റീ​വ​നേ​ജ്: സ​ർഗം​ സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​​സോ​​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ’മ്യൂ​സി​ക് &, ഡീ ​ജെ നൈ​റ്റ്’ ന​വം​ബ​ർ 10 ന് ​ഞാ​യ​റാ​ഴ്ച സ്റ്റീ​വ​നേ​ജ്, ഓ​വ​ൽ ക​മ്മ്യൂ​ണി​റ്റി സെ​ന്‍ററിൽ വച്ചു ന​ട​ത്ത​പ്പെ​ടും. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര മു​ത​ൽ രാ​ത്രി എ​ട്ടു​മ​ണി​വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ലൈ​വ് സം​ഗീ​ത നി​ശ​യി​ൽ, സ്റ്റീ​വ​നേ​ജി​ൽ നി​ന്നു​ള്ള അ​നു​ഗ്ര​ഹീ​ത പ്ര​തി​ഭ​ക​ളും, പ്ര​ശ​സ്ത​രാ​യ അ​തി​ഥി ഗാ​യ​ക​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. അ​സോസി​യേ​ഷ​ൻ മെം​ബ​ർ​മാ​ർ​ക്കാ​യി സൗ​ജ​ന്യ​മാ​യി​ട്ടാ​വും ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഗീ​ത നി​ശ​യൊ​രു​ക്കു​ന്ന​ത്.

തി​ര​ക്കു​പി​ടി​ച്ച പ്ര​വാ​സ ജീ​വി​ത പി​രി​മു​റു​ക്ക​ങ്ങ​ളി​ലും സ​മ്മ​ർ​ദ്ദ​ങ്ങ​ളി​ലും നി​ന്ന് മ​ന​​സി​ന് സ​ന്തോ​ഷ​വും ശാ​ന്ത​ത​യും ആ​ഹ്ളാ​ദ​വും പ​ക​രാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്ന മ്യൂ​സി​ക്ക് നൈ​റ്റി​ൽ, സം​ഗീ​ത സാ​ന്ദ്ര​മാ​യ മ​ണി​ക്കൂ​റു​ക​ൾ ആ​ണ് ആ​സ്വാ​ദ​ക​ർ​ക്കാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​ത നി​ശ​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന ഡീ ​ജെ യി​ൽ മ​ന​സ്‌​സൂം ശ​രീ​ര​വും സം​ഗീ​ത രാ​ഗ​ല​യ താ​ള​ങ്ങ​ളി​ൽ ല​യി​ച്ച് ആ​റാ​ടു​വാ​നും, ഉ​ള്ളം തു​റ​ന്ന് ആ​ഹ്ളാ​ദി​ക്കു​വാ​നു​മു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​വും സം​ജാ​ത​മാ​വു​ക.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
സ​ജീ​വ് ദി​വാ​ക​ര​ൻ : 07877902457,
വി​ത്സി പ്രി​ൻ​സ​ൺ : 07450921739
നീ​ര​ജ പ​ടി​ഞ്ഞാ​റ​യി​ൽ : 07493859312
പ്ര​വീ​ൺ തോ​ട്ട​ത്തി​ൽ : 07917990879

Venue: Oval Community Centre
Vardon Road, SG1 5RD,
Stevenage