കോ​ട്ട​യം ജി​ല്ലാ ഫ്ര​ണ്ട്സ് റോ​മ​യു​ടെ ഓ​ണാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു
Tuesday, October 15, 2024 12:10 PM IST
ജെ​ജി മാ​ന്നാ​ർ
റോം: ​അ​ക്ഷ​ര ന​ഗ​രി​യു​ടെ സം​സ്കാ​രി​ക​ത ന​ഷ്ട​പ്പെ​ടാ​തെ ത​ന്നെ കോ​ട്ട​യം ജി​ല്ലാ ഫ്ര​ണ്ട്സ് റോ​മ​യു​ടെ ഓ​ണാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​ന​വും റോ​മി​ലെ പി​സാ​ന​യി​ൽ ന​ട​ന്നു. ജോ​ബി ജോ​സ​ഫ് ആ​ണ്ടു​ക്കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ എ.​സി. സ്റ്റീ​ഫ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

റോ​മി​ന്‍റെ മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ തെ​രേ​സ പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​നി​ൽ ജോ​സ​ഫ് ആ​നി​ത്തോ​ട്ടം, അ​ൽ​ഫോ​ൻ​സ അ​രു​ൺ, ഷി​ജി ജോ​സ​ഫ്, ജോ​മോ​ൻ തോ​മ​സ് കു​ഴി​കാ​ട്ടി​ൽ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.



പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​റാ​യി ലൈ​സ​മ്മ ജോ​ർ​ജ് കൊ​ച്ചു​പു​ര​ക്ക​ൽ പ്ര​വ​ർ​ത്തി​ച്ചു. ലി​സി ജോ​സ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. മാ​വേ​ലി​യെ വ​ര​വേ​ൽ​പ്പ്, ഓ​ണ​സ​ദ്യ, തി​രു​വാ​തി​ര, ഡാ​ൻ​സ്, പാ​ട്ടു​ക​ൾ, അ​ങ്ങ​നെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.




ബി​ജു കെ.​പി. ക​ല്ല​റ, ബി​ജു തോ​മ​സ്, ജി​ജോ മാ​ത്യു, ബി​ന്ദു റെ​ജി ,മ​രീ​ന ജോ​ബി എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​ന്തോ​ഷ് പി​ള്ളേ​ച്ച​നും ജ​യിം​സ് ചൊ​ള്ള​മ്പേ​ലും ചേ​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കി.