ബ​ര്‍ണ​​ബാ​സ് തി​രു​മേ​നി ജ​ര്‍​മ്മ​നി​യി​ലെ ഇ​ട​വ​ക സ​ന്ദ​ര്‍​ശി​ക്കു​ന്നു
Friday, October 18, 2024 5:35 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​നാ​യ അ​ഭി.​ ഡോ. ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ ബ​ര്‍​ണ​ബാ​സ് മെ​ത്രാ​പ്പോ​ലീ​ത്താ ഒ​ക്ടോ​ബ​ര്‍ 18 മു​ത​ല്‍ 20 വ​രെ ജ​ര്‍​മ​നി​യി​ലെ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​ സ​ന്ദ​ര്‍​ശക്കിനെത്തുന്നു. 18 ന് ​ഹാം​ബു​ര്‍​ഗ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തു​ന്ന തി​രു​മേ​നി​യെ ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. 19 ന് ​രാ​വി​ലെ 10 മ​ണി​ക്ക് ഹാം​ബു​ര്‍​ഗി​ല്‍ വിശുദ്ധ ​കു​ര്‍​ബ്ബാ​ന​യ്ക്ക് മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും.

20 ന് ​രാ​വി​ലെ 11 മ​ണി​ക്ക് ന്യൂ​റ​ന്‍​ബ​ര്‍​ഗി​ല്‍ ന​ട​ക്കു​ന്ന വിശുദ്ധ കു​ര്‍​ബ്ബാ​ന​യ്ക്ക് മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും. സ​ണ്ടേ​സ്കൂ​ള്‍ സ​ഹ​പാ​ഠ്യ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കും ഒ​വി​ബി​എ​സി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കു​മു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്റോ​യും സ​മ്മാ​നി​ക്കും.ന​വം​ബ​ര്‍ 2 ന് ​ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ ന​ട​ക്കു​ന്ന പ​രി​ശു​ദ്ധ പ​രു​മ​ല മാ​ര്‍ ഗ്രീ​ഗോ​റി​യോ​സി​ന്‍റെ പെ​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റ് ക​ര്‍​മ്മം നി​ര്‍​വഹി​ക്കും.


ഒ​ക്ടോ​ബ​ര്‍ 2 മു​ത​ല്‍ ആ​രം​ഭി​ച്ച ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സി​ന​ഡി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നാ​യി മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് നീ​രി​ക്ഷ​ക​നാ​യി റോ​മി​ല്‍ എ​ത്തി​യ​താ​ണ് അ​ഭി. തി​രു​മേ​നി. മെ​ത്രാ​പ്പോ​ലീ​ത്താ സ്ഥാ​നം സ്വീ​ക​രി​ച്ച​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ഭി. തി​രു​മേ​നി ജ​ര്‍​മ്മ​നി സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. 20 ന് ​ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സി​ന​ഡി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നാ​യി തി​രി​കെ ന്യൂ​റ​ന്‍​ബ​ര്‍​ഗി​ല്‍ നി​ന്ന് റോ​മി​ലേ​ക്ക് പോ​കും. ഈ ​മാ​സം 27 ന് ​സി​ന​ഡ് അ​വ​സാ​നി​ക്കും.