ട്യൂ​ബിം​ഗ​നി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, October 7, 2024 10:53 AM IST
റോ​മി കു​ര്യാ​ക്കോ​സ്
ട്യൂ​ബിം​ഗ​ൻ: ട്യൂ​ബിം​ഗ​ൻ മ​ല​യാ​ളി സ​മാ​ജം, ജ​ർ​മ​ൻ മ​ല്ലൂ​സ് ഇ​ൻ ട്യൂ​ബിം​ഗ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം "മാ​വേ​ലി വെ​റ്റിം​ഗ് 2024' സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ട്യൂ​ബിം​ഗ​ൻ ന​ഗ​ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ളും ഓ​ണ​സ​ദ്യ​യും വി​നോ​ദ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ രാ​ജേ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. തി​രു​വാ​തി​ര, ഗ്രൂ​പ്പ്‌ നൃ​ത്ത​ങ്ങ​ൾ, സോ​ളോ പ്ര​ക​ട​ന​ങ്ങ​ൾ, മാ​വേ​ലി ഡാ​ൻ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​ക്കി​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ മാ​റ്റുകൂ​ട്ടി.


വി​നോ​ദ മ​ത്സ​ര​ങ്ങ​ളാ​യ വ​ടം​വ​ലി, മ​ല​യാ​ളി​മ​ങ്ക, ക​പ്പി​ള്‍ മ​ത്സ​ര​ങ്ങ​ൾ, ഡിജെ, ല​ക്കി ഡ്രോ ​എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ന്നു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി.

പ്ര​ധാ​ന സം​ഘാ​ട​ക​രാ​യ രാ​ജേ​ഷ്, ധ​നേ​ഷ്, വി​നോ​ദ്, ആ​ലോ​ക്, സി​നു, അ​യ്ബി​ൻ, അ​നൂ​പ്, പോ​ൾ, ടി​ബി​ൽ, ആ​ൻ​സ​ൻ, ഹ​രി, ദീ​പ​ക്, ശ്രു​തി, റി​തു എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.