ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചനിലയിൽ
Saturday, October 5, 2024 3:52 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ഈ മാസം ഒന്നിന് ബെ​ര്‍​ലി​നി​ല്‍ നി​ന്നും കാ​ണാ​താ​യ ആ​ദം ജോ​സ​ഫ് കാ​വും​മു​ക​ത്ത്(30) എ​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി‌യെ കു​ത്തേറ്റ് മ​രി​ച്ചനിലയിൽ കണ്ടെത്തി. ബെ​ര്‍​ലി​ന്‍ ആ​ര്‍​ഡേ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി​യി​ല്‍ മാ​സ്റ്റേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

കൊ​ല​യാ​ളി ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​നാ​ണ​ന്ന് സൂ​ച​ന​യു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല. ബെര്‍​ലി​ന്‍ റെ​യ്നി​ക്കെ​ന്‍​ഡോ​ര്‍​ഫി​ലാ​ണ് ആ​ദം താ​മ​സി​ച്ചി​രു​ന്ന​ത്. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ ആ​ദം ബ​ഹറനി​ലാ​ണ് ജ​നി​ച്ച​ത്.


ആ​ദ​ത്തി​നെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് മ​രി​ച്ച​വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ബെ​ര്‍​ലി​നി​ലെ വി​ദ്യാ​ര്‍​ഥി സ​മൂ​ഹം ഞെ​ട്ട​ലി​ലും ദുഃ​ഖ​ത്തി​ലു​മാ​ണ്.