പേ​നാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ; ഇം​ഗ്ല​ണ്ടി​ൽ ഡോ​ക്‌ട​ർ​ക്കെ​തി​രേ കേ​സ്
Tuesday, October 8, 2024 12:33 PM IST
ല​ണ്ട​ൻ: ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ അ​ണു​വി​മു​ക്ത​മാ​ക്കി​യ സ​ര്‍​ജി​ക്ക​ൽ ബ്ലൈ​ഡ് കി​ട്ടാ​തെ വ​ന്ന​പ്പോ​ള്‍ പേ​നാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ഡോ​ക്ട​ർ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ഇം​ഗ്ല​ണ്ടി​ലെ റോ​യ​ൽ സ​സെ​ക്സ് ഹോ​സ്പി​റ്റ​ലി​ലാ​ണ് അ​സാ​ധാ​ര​ണ​മാ​യ ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. സ്വി​സ് ആ​ര്‍​മി​യു​ടെ പേ​നാ​ക്ക​ത്തിയാണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് ഉ​പ​യോ​ഗി​ച്ച​ത്.

ഭ​ക്ഷ​ണം ക​ഴി​ക്ക​വേ പ​ഴം മു​റി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച​ശേ​ഷ​മാ​ണു പേ​നാ​ക്ക​ത്തി ശ​സ്ത്ര​ക്രി​യ​യ്ക്ക് ഉ​പ​യോ​ഗി​ച്ച​തെ​ന്നും എ​ന്നാ​ൽ രോ​ഗി​ക്കു കു​ഴ​പ്പ​മൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. സ​ർ​ജ​ന്‍റെ​യോ രോ​ഗി​യു​ടെ​യോ പേ​ര് റി​പ്പോ​ർ​ട്ടി​ലി​ല്ല.


പേ​നാ​ക്ക​ത്തി കൊ​ണ്ട് ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​ന്‍റെ പെ​രു​മാ​റ്റം സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു.