കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍
Monday, October 14, 2024 2:28 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ഇന്ത്യന്‍ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ റീ​ത്ത് കൂ​ട്ടാ​യ്മ​യി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ(​കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി) തെ​ര​ഞ്ഞെ​ടു​ത്തു.

ക​മ്യൂ​ണി​റ്റി ചാ​പ്ലെ​യി​ന്‍ ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ആ​ന്‍റ​ണി സ​ക്ക​റി​യ (ക​ണ്‍​വീ​ന​ര്‍), ഹാ​നോ തോ​മ​സ് മൂ​ര്‍ (സെ​ക്ര​ട്ട​റി), സാ​ബു ചി​റ്റി​ല​പ്പി​ള്ളി (ട്ര​ഷ​റ​ര്‍), സൗ​മ്യാ ജോ​സി, ഷീ​ബ ക​ല്ല​റ​ക്ക​ല്‍,

ജോ​സ് പു​തു​ശേ​രി,പി​ന്‍റോ തോ​മ​സ് ചി​റ​യ​ത്ത്, ബൈ​ജു പോ​ള്‍ മ​ട​ത്തും​പ​ടി, അ​ന്‍​സ പോ​ള്‍, ആ​ദി​ന്‍ ജോ​സ​ഫ്, ബേ​ബി നെ​ടും​ക​ല്ലേ​ല്‍ (ആ​ഹ​ന്‍ രൂ​പ​ത), ഷി​ന്‍റോ രാ​ജ​ന്‍ (എ​സ​ന്‍ രൂ​പ​ത) എ​ന്നി​വ​രെ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.


കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ​യും ആ​ഹ​ന്‍, എ​സന്‍ രൂ​പ​ത​യി​ലെ​യും സീ​റോമ​ല​ബാ​ര്‍ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ളോ​ണ്‍ ക​മ്യൂ​ണി​റ്റി സ്ഥാ​പി​ത​മാ​യി​ട്ട് 54 വ​ര്‍​ഷ​മാ​യി. ക​മ്യൂ​ണി​റ്റി​യി​ല്‍ നി​ര​വ​ധി പ്ര​സ്ഥാ​ന​ങ്ങ​ളും സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

കൊ​ളോ​ണ്‍ ക​ര്‍​ദി​നാ​ള്‍ റൈ​ന​ര്‍ മ​രി​യ വോ​ള്‍​ക്കി​യു​ടെ കീ​ഴി​ലു​ള്ള ഇന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം 1970 ലാ​ണ് ആ​രം​ഭി​ച്ച​ത്. ക​മ്യൂ​ണി​റ്റി​യി​ല്‍ ഏ​താ​ണ്ട് ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ അം​ഗ​ങ്ങ​ളാ​യു​ണ്ട്.

ക​ഴി​ഞ്ഞ 24 വ​ര്‍​ഷ​മാ​യി ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സിഎംഐ ക​മ്യൂ​ണി​റ്റി ചാപ്ലെ​യി​നാ​യി സേ​വ​നം ചെ​യ്യു​ന്നു.