ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് കൈ​മാ​റി
Thursday, October 10, 2024 5:15 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ (ബി​ജു​മോ​ന്‍ 30) മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​നും ജ​ര്‍​മ​ന്‍ ക്രി​മി​ന​ല്‍ പോ​ലീ​സി​ന്‍റെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്കും പോ​ലീ​സ് ക്ലി​യ​റ​ന്‍​സി​നു ശേ​ഷം ജ​ര്‍​മ​നി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് കൈ​മാ​റി.

തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സം​സ്കാ​രം ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ ചെ​ല​വി​ല്‍ അ​ടു​ത്ത ബു​ധ​നാ​ഴ്ച​യോ​ടു​കൂ​ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച് ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റും.

അ​തേ​സ​മ​യം ജ​ര്‍​മ​ന്‍ നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ആ​ദ​മി​ന്‍റെ മ​ര​ണ വി​വ​ര​ങ്ങ​ള്‍ ഒ​ന്നും​ത​ന്നെ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ വി​വ​ര​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി​ക്കും ആ​ദ​മി​ന്‍റെ മാ​താ​വി​നും കൈ​മാ​റും.

ബെ​ര്‍​ലി​ന്‍ ആ​ര്‍​ഡേ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി​യി​ല്‍ മാ​സ്റ്റേ​ഴ്സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന ആ​ദം ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് ജ​ര്‍​മ​നി​യി​ലെ​ത്തി​യ​ത്. മാ​വേ​ലി​ക്ക​ര പ​ത്തി​ച്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ്.


ബി​ജു​മോ​ന്‍റെ മാ​താ​വ് ലി​ല്ലി ഡാ​നി​യേ​ല്‍ ബ​ഹ​റി​നി​ല്‍ ഫാ​ര്‍​മ​സി​സ്റ്റാ​ണ്. ബി​ജു​മോ​ന്‍റെ പി​താ​വ് നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം 30ന് ​കാ​ണാ​താ​യ ആ​ദ​മി​നെ ബെ​ര്‍​ലി​നി​ലെ ഒ​രു ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​ന്‍റെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ​ഠ​ന​ത്തോ​ടൊ​പ്പം ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ല്‍ ഒ​രു പി​സ ഔ​ട്ട്‌​ലെ​റ്റി​ല്‍ പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഈ​വ​നിം​ഗ് ഷി​ഫ്റ്റ് ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​യ്ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​നി​ഷ്‌​ട സം​ഭ​വം ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.