ഫൈ​ന്‍ ആ​ര്‍​ട്‌​സ് ഇ​ന്ത്യ വി​യ​ന്ന​യ്ക്ക് ന​വ നേ​തൃ​ത്വം
Monday, October 7, 2024 4:10 PM IST
വി​യ​ന്ന: ഫൈ​ന്‍ ആ​ര്‍​ട്‌​സ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ട​ന പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ ചു​മ​ത​ല​ക​ള്‍ അ​ടു​ത്ത ര​ണ്ട് വ​ര്‍​ഷ​ത്തേ​യ്ക്ക് ആ​യി​രി​ക്കും.

പ്ര​സി​ഡ​ന്‍റാ​യി പ്രി​ന്‍​സ് പ​ത്തി​പ്പ​റ​മ്പി​ലും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജോ​ണ്‍ ജോ​ര്‍​ജും ചു​മ​ത​ല​യേ​റ്റു. ചേ​ല​പ്പു​റ​ത്ത് ജോ​ണ്‍​സ​ണ്‍(ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), സു​ജീ​ഷ് സെ​ബാ​സ്റ്റ്യ​ന്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് മാ​ത്യു (ട്ര​ഷ​റ​ര്‍), ഷാ​ജി ചേ​ല​പ്പു​റ​ത്ത്, ബി​നു മാ​ര്‍​ക്കോ​സ് (ആ​ര്‍​ട്ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി​മാ​ര്‍), വി​നോ​ദ് യേ​ശു​ദാ​സ്, റോ​യ് തെ​ക്കും​കോ​വി​ല്‍ (സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി​മാ​ര്‍) എ​ന്നി​വ​രെ​യും തെര​ഞ്ഞെ​ടു​ത്തു.


സ​ജി മ​തു​പ്പു​റ​ത്ത് പി​ആ​ര്‍​ഒയാ​യും ഘോ​ഷ് അ​ഞ്ചേ​രി​ല്‍ എ​ക്‌​സ് ഓ​ഫി​ഷി​യോയായും തു​ട​രും. സം​ഘ​ട​ന​യു​ടെ പ​തി​ന​ഞ്ചാ​മ​ത് വാ​ര്‍​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ന്‍ പ​ദ്ധ​തി ഒ​രു​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് പ​ത്തി​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.

സ​ജി മ​തു​പ്പു​റ​ത്തി​ന്‍റെ അ​ധ്യക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ രാ​ജേ​ഷ് ക​യ്യാ​ല​പ്പ​റ​മ്പി​ല്‍ പ​ര​മേ​ശ്വ​ര​ന്‍ ഓ​ണാശം​സ​ക​ള്‍ നേ​ര്‍​ന്നു. കെ​വി​ന്‍ മ​തു​പ്പു​റ​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

മ​നോ​ഹ​ര​മാ​യ പൂ​ക്ക​ളം തീ​ര്‍​ത്തും കേ​ര​ള​ത്ത​നി​മ​യി​ല്‍ ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ആ​സ്വ​ദി​ച്ചും ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു.