ബാ​ഡ്ഹോം​ബു​ര്‍​ഗി​ല്‍ മ​ല​യാ​ളി​ക​ള്‍ തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു
Tuesday, October 8, 2024 4:33 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ഹെ​സ​ന്‍ സം​സ്ഥാ​ന​ത്തി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ്ഹോം​ബു​ര്‍​ഗ് മ​ല​യാ​ളി​ക​ള്‍ ഒ​ത്തു​ചേ​ര്‍​ന്ന് ഇ​ദം​പ്ര​ഥ​മാ​യി തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു.

"വേ​രി​യ​ന്‍​ഹൗ​സ് ഡോ​ണ്‍​ഹോ​ള്‍​സ്ഹൗ​സി​ല്‍' ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ല്‍ മാ​വേ​ലി​യു​ടെ (പീ​റ്റ​ര്‍ തെ​ക്ക​നാ​ത്ത്) സാ​ന്നി​ധ്യം ഏ​റെ ആ​ക​ര്‍​ഷ​ണ​മാ​യി.



ഓ​ണ​സ​ദ്യ, "മാ​വേ​ലി ഇ​ന്‍ ജ​ര്‍​മ​നി' എ​ന്ന സ്കി​റ്റ്, തി​രു​വാ​തി​ര, പു​രു​ഷ​ന്മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സി​നി​മാ​റ്റി​ക് നൃ​ത്തം, മ​റ്റ് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

രാ​വി​ലെ 11.30ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ള്‍ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് അ​വ​സാ​നി​ച്ച​ത്.