ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യി സെ​ല​ന്‍​സ്കി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, October 16, 2024 5:10 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
വ​ത്തി​ക്കാന്‍ ​സി​റ്റി: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ന്‍ സെ​ല​ന്‍​സ്കി വ​ത്തി​ക്കാ​നി​ലെ​ത്തി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ​ത്തി​ല്‍ യു​ക്രെ​യ്ൻ ജ​ന​ത നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ളെ​പ്പ​റ്റി​യാ​യി​രു​ന്നു ഇ​രു​വ​രും സം​സാ​രി​ച്ച​ത്.

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ സ​മാ​ധാ​ന​ത്തെ​ക്കു​റി​ച്ചും യു​ദ്ധ​ത്തി​ല്‍ ദു​ര​ന്തം അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളെ കു​റി​ച്ചും സം​സാ​രി​ച്ച​താ​യി വ​ത്തി​ക്കാ​ന്‍ പ്ര​സ് ഓ​ഫീ​സ് ഡ​യ​റ​ക്ട​ര്‍ മാ​റ്റി​യോ ബ്രൂ​ണി പ​റ​ഞ്ഞു. സ​മാ​ധാ​ന​ത്തി​ലും സു​ര​ക്ഷ​യി​ലും നി​ല​നി​ന്നു പോ​കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ രാ​ജ്യ​ങ്ങ​ള്‍​ക്കും ഉ​ണ്ടെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ര്‍​പാ​പ്പ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.


സെ​ലെ​ന്‍​സ്കി 30 വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ രാ​വി​ലെ 9.35ന് ​വ​ത്തി​ക്കാ​നി​ലെ​ത്തി എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ഹെ​ലി​കോ​പ്റ്റ​ര്‍ റോ​മ​ന്‍ ആ​കാ​ശ​ത്ത് റോ​ന്തു​ചു​റ്റി​യി​രു​ന്നു. 35 മി​നി​റ്റോ​ളം നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യാ​ണ് മാ​ര്‍​പാ​പ്പ​യു​മാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്.

ഇ​ത് നാ​ലാം​ത​വ​ണ​യാ​ണ് സെ​ല​ന്‍​സ്കി വ​ത്തി​ക്കാ​നി​ലെ​ത്തി മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.