മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ
Saturday, October 5, 2024 4:10 PM IST
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ വൈ​കു​ന്നേ​രം എ​ട്ടു വ​രെ തു​ട​രും.

തെ​യ്യം ആ​ദ്യ​മാ​യി സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ എ​ത്തു​ന്നു എ​ന്ന​ത് പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. യു​കെ മ​ല​യാ​ളി​ക​ളു​ടെ സു​പ​രി​ചി​ത​നാ​യ പ്ലേ​ബാ​ക്ക് സിം​ഗ​ർ അ​ഭി​ജി​ത് യോ​ഗി പാ​ട്ടും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടും.


മാ​വേ​ലി​യെ വ​ര​വേ​ൽ​ക്കാ​ൻ എ​ത്തു​ന്ന​ത് വാ​ദ്യ ലി​വ​ർ​പൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ശി​ങ്കാ​രി​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ കു​ട്ടി​ശ​ങ്ക​ര​ൻ എ​ന്ന ആ​ന​യാ​ണ്. ഡി​ജെ ആ​ബ്സ് ഒ​രു​ക്കു​ന്ന സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റും.

ടി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ എ​ത്ര​യും വേ​ഗം ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ക്ക്: 077231 35112, 07577 834404.