പ്രോ​സി ഗ്രൂ​പ്പി​ന് വി​യ​ന്ന ബി​സി​ന​സ് അ​വാ​ര്‍​ഡ്
Friday, October 18, 2024 6:06 AM IST
ജോ​ബി ആ​ന്‍റണി
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് ബി​സി​ന​സ് അ​സോ​സി​യേ​ഷ​ന്‍റെ (SWV) 2024ലെ ​ബി​സി​ന​സ് അ​വാ​ര്‍​ഡ് വി​യ​ന്ന​യി​ലെ മ​ല​യാ​ളി സം​രം​ഭ​ക​രാ​യ പ്രോ​സി ഗ്രൂ​പ്പി​ന് ല​ഭി​ച്ചു. പ്രോ​സി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഗ്രേ​ഷ്മ പ​ള്ളി​ക്കു​ന്നേ​ല്‍ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി. ട്രോ​ഫി​യും ആ​യി​രം യൂ​റോ​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

100ല​ധി​കം പേ​ര്‍ മ​ല്‍​സ​രാ​ര്‍​ത്ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത റൗ​ണ്ടി​ല്‍ നി​ന്നും മൂ​ന്ന് ഫൈ​ന​ലി​സ്റ്റു​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. തു​ട​ര്‍​ന്ന് ന​ട​ന്ന അ​ന്തി​മ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ജൂ​റി പ്രോ​സി​യെ അ​വാ​ര്‍​ഡി​നാ​യി അം​ഗീ​ക​രി​ച്ച​ത്. വി​യ​ന്ന​യി​ലെ സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ്ര്യ​ത്യേ​ക പു​ര​സ്കാ​രം ല​ഭി​ച്ച​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ്രോ​സി​യു​ടെ എ​ല്ലാ ഉ​പ​ഭോ​ക​താ​ക്ക​ളെ​യും അ​ഭ്യു​ദ​യ​കാം​ഷി​ക​ളേ​യും ന​ന്ദി​യോ​ടെ ഓ​ര്‍​ക്കു​ന്ന​താ​യും പ്രോ​സി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​പ്രി​ന്‍​സ് പ​ള്ളി​ക്കു​ന്നേ​ല്‍ പ​റ​ഞ്ഞു.


വി​യ​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ മേ​യ​ര്‍ ഡോ. ​മൈ​ക്ക​ല്‍ ലു​ഡ്വി​ഗ്, എ​സ്ഡ​ബ്ല്യു​വി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ക്കോ ഫി​ഷ​ര്‍, നി​യു​ക്ത പാ​ര്‍​ല​മെ​ന്‍റ് അം​ഗം പി​യ മ​രി​യ വീ​നിം​ഗ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. സ​മ്പ​ദ്വ്യ​വ​സ്ഥ ഒ​രു സം​വി​ധാ​ന​മെ​ന്ന നി​ല​യി​ല്‍ സ​മൂ​ഹ​ത്തി​ന്റെ നെ​ടു​തൂ​ണാ​യി തീ​രാ​നും അ​തി​ന്റെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ പ്രോ​സാ​ഹി​പ്പി​ക്കാ​നും അ​വ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​നും 1897 മു​ത​ല്‍ വി​യ​ന്ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് എ​സ്ഡ​ബ്ല്യു​വി.