ജ​ർ​മ​നി​യി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നൊരുങ്ങി റ​യാ​ൻ എ​യ​ർ
Wednesday, October 16, 2024 10:38 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി റ​യാ​ൻ​ എ​യ​ർ. മേ​യ് മു​ത​ല്‍ ജ​ര്‍​മ​നി​യി​ലെ ഡോ​ര്‍​ട്ട്മു​ണ്ട്, ഡ്രെ​സ്ഡ​ന്‍, ലൈ​പ്സി​ഷ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് എ​യ​ർ​ലൈ​ൻ നി​ർ​ത്ത​ലാ​ക്കു​ന്ന​ത്.

എ​യ​ർ ട്രാ​ഫി​ക് ടാ​ക്‌​സ്, സെ​ക്യൂ​രി​റ്റി, എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ചാ​ർ​ജു​ക​ൾ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​ൽ ജ​ർ​മ​ൻ സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് ഡ​ബ്ലി​ൻ ആ​സ്ഥാ​ന​മാ​യു​ള്ള എ​യ​ർ​ലൈ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


വ​ട​ക്ക​ൻ ന​ഗ​ര​മാ​യ ഹാം​ബ​ർ​ഗി​ൽ നി​ന്നു​മു​ള്ള 60 ശ​ത​മാ​ന​വും ബ​ർ​ലി​നി​ൽ നി​ന്നും 20 ശ​ത​മാ​നം വി​മാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​യ​ർ​ലൈ​ൻ വെ​ട്ടി​കു​റ​യ്ക്കു​മെ​ന്ന് ഓ​ഗ​സ്റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.