ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി വാ​ട്ട്ഫോ​ർ​ഡ്
Saturday, July 20, 2024 5:39 PM IST
റോ​മി കു​ര്യാ​ക്കോ​സ്
വാ​ട്ട്ഫോ​ർ​ഡ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി വാ​ട്ട്ഫോ​ർ​ഡ്.

വാ​ട്ട്ഫോ​ർ​ഡി​ൽ ന​ട​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്നേ​ഹ - കാ​രു​ണ്യ - ക​രു​ത​ലി​ന്‍റെ​യും പൊ​തു​ജ​ന സേ​വ​ന​ത്തി​ന്‍റെ​യും ഭ​ര​ണ ത​ന്ത്ര​ജ്ഞ​ത​യു​ടെ​യും മ​ഹ​ത്താ​യ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ​യും അ​നു​സ്മ​ര​ണ​ക​ൾ പ​ങ്കു​വ‌​യ്ക്കു​ന്ന​താ​യി.

ഒ​ഐ​സി​സി വാ​ട്ട്ഫോ​ർ​ഡ് യു​ണി​റ്റ് പ്ര​സി​ഡ​ന്‍റും യു​ക്മ ലീ​ഡ​റു​മാ​യ സ​ണ്ണി​മോ​ൻ മ​ത്താ​യി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഫോ​ട്ടോ​യ്ക്ക് മു​മ്പി​ൽ തി​രി​തെ​ളി​ച്ച് ബൈ​ബി​ൾ വാ​യി​ച്ചു കൊ​ണ്ട് ജോ​ൺ തോ​മ​സ് ന​ട​ത്തി​യ പ്രാ​ർ​ഥ​ന ന​ട​ത്തി.



ഒ​ഐ​സി​സി നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​ജു കെ. ​ഡാ​നി​യേ​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ഉ​മ്മ​ൻ‌ ചാ​ണ്ടി‌​യു​ടെ നേ​തൃ​ത്വ പാ​ട​വ​വും നി​ശ്ച​യ ദാ​ർ​ഢ്യ​ത​യും എ​ടു​ത്തു പ​റ​യു​ക​യും ചെ​യ്തു. ഒ​ഐ​സി​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ് ഭ​ദ്ര​ദീ​പം തെ​ളി​ച്ചു കൊ​ണ്ട് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ണ്ടു​മു​ട്ടി​യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്നേ​ഹാ​ർ​ദ്ര​മാ​യ ക​രു​ത​ലി​ന്‍റെ അ​നു​ഭ​വം എ​ടു​ത്തു പ​റ​യു​ക​യും ചെ​യ്തു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഫോ​ട്ടോ​യ്ക്ക് മു​മ്പി​ൽ ആ​ദ​ര​വ​ർ​പ്പി​ച്ചു​കൊ​ണ്ട് സൂ​ര​ജ് കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.




വാ​ട്ട്ഫോ​ർ​ഡി​ലെ സം​സ്കാ​രി​ക നാ​യ​ക​നും പെ​യ്തൊ​ഴി​യാ​ത്ത മ​ഴ എ​ന്ന നോ​വ​ലി​ന്‍റെ ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​യ കെ.​പി. മ​നോ​ജ്കു​മാ​ർ പു​ഷ്പാ​ർ​ച്ച​ന‌​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. കേ​ര​ളം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച മു​ഖ്യ​മ​ന്ത്രി​യും ജ​ന​നാ​യ​ക​നു​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​വ​യ​ത്രി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​യു​മാ​യ റാ​ണി സു​നി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പ്പാ​ടി​ലൂ​ടെ ഉ​ണ്ടാ​യ ന​ഷ്‌​ട​ബോ​ധ​ത്തി​ന്‍റെ​യും സ​മൂ​ഹം അ​ദ്ദേ​ഹ​ത്തെ മാ​തൃ​ക​യാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പ​രാ​മ​ർ​ശി​ച്ചു.



ഒ​ഐ​സി​സി നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ർ അ​ലി, ആ​ല​പ്പു​ഴ മു​ൻ ഡി​സി​സി അം​ഗം റോ​ജി​ൻ സാ​ഹാ, അ​ന​ഘ സു​രാ​ജ്, കൊ​ച്ചു​മോ​ൻ പീ​റ്റ​ർ, ലി​ബി​ൻ കൈ​ത​മ​റ്റം, ജോ​ൺ പീ​റ്റ​ർ, എ​ന്നി​വ​ർ അ​നു​സ്മ​ര​ണ​ങ്ങ​ൾ ന​ട​ത്തി.

ബി​ജു മാ​ത്യു​വി​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തി​ന് ശേ​ഷം യോ​ഗം പി​രി​ഞ്ഞു. സ്നേ​ഹ വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.