മകൾ മഹാലക്ഷ്മിയുടെയും അമ്മ ശ്യാമളയുടെയും ജന്മദിനം ഒന്നിച്ച് ആഘോഷിച്ചതിന്റെ സന്തോഷം പങ്കുവച്ച് കാവ്യ മാധവൻ. ഇരുവരുടെയും ജന്മദിനം ഒരേദിവസമാണെന്നതാണ് പ്രത്യേകത. ഒക്ടോബർ 19-നാണ് കാവ്യയുടെയും ദിലീപിന്റെയും മകൾ മഹാലക്ഷ്മിയും ജനിക്കുന്നത്.
‘ഈ ദിവസത്തിന് ഇരട്ടി പ്രത്യേകതയുണ്ട്. കാരണം എന്റെ എല്ലാമെല്ലാമായ രണ്ട് ഹൃദയങ്ങളെ ആഘോഷിക്കുന്ന ദിവസമാണ്– എന്റെ അമ്മയും മകളും,’ കാവ്യ കുറിച്ചു.
മഹാലക്ഷ്മിയുടെ ഏഴാം ജന്മദിനമാണ് കഴിഞ്ഞത്. 2018 ഒക്ടോബര്‍ 19നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നൽകിയത്. ചെന്നൈയിലാണ് കാവ്യയും മഹാലക്ഷ്മിയും മീനാക്ഷിയും ഇപ്പോൾ താമസിക്കുന്നത്.
Tags : Kavya Madhavan Dileep Meenakshi Dileep