റോബോ എക്സ്പോ ശ്രദ്ധേയമായി
1517212
Monday, February 24, 2025 1:27 AM IST
ചിറ്റൂർ: ജിഎച്ച്എസ്എസ് ചിറ്റൂരിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ആർഡിനോ കിറ്റുകൾ ഉപയോഗിച്ചു നടത്തിയ റോബോ എക്സ്പോ വിസ്മയക്കാഴ്ചയായി. ഹെഡ്മാസ്റ്റർ എസ്. ശ്യാംപ്രസാദ് എസ്. ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. ജയകൃഷ്ണൻ അധ്യക്ഷനായി. വിദ്യാർഥികൾ തയാറാക്കിയ വിവിധതരം റോബോട്ടുകൾ, കമ്പ്യൂട്ടർ ഗെയിമുകൾ എന്നിവയുടെ പ്രദർശനവുമുണ്ടായി.
റോബോ ക്വിസ്, ജില്ല, സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത എസ്. അഭിറാം, എസ്. ആദിത്കിരണ്, ശ്രീഹരി എന്നിവർ അനിമേഷൻ ക്ലാസ്സുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ടി. പ്രമീള, ടി. ലക്ഷ്മി എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.