സെന്റ് ഡൊമിനിക്സ് സ്പെഷൽ സ്കൂൾ വാർഷികം
1517000
Sunday, February 23, 2025 6:06 AM IST
മണ്ണാർക്കാട്: സെന്റ് ഡൊമിനിക്സ് സ്പെഷൽ സ്കൂൾ 29-ാമത് വാർഷികം ആഘോഷിച്ചു. മണ്ണാർക്കാട് നഗരസഭാധ്യക്ഷൻ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ ജോസി സ്വാഗതവും പ്രിൻസിപ്പൽ സിസ്റ്റർ പൗളിൻ റിപ്പോർട്ടും അവതരിപ്പിച്ചു.
ബ്ലോക്ക് പ്രസിഡന്റ്് പ്രീത, വാർഡ് കൗണ്‍സിലർ മാസിത സത്താർ, ജോബ് ഐസക്ക്, ഡോ.റോസ് തോമസ് തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. ഹോളി സ്പിരിറ്റ് ഫൊറോന വികാരി ഫാ. രാജു പുളിക്കത്താഴെ അനുഗ്രഹ പ്രഭാഷണവും സംസ്ഥാന പെയ്ഡ് സെക്രട്ടറി, അഡ്വ. ബോബി ബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തി. സ്കൂളിൽ നിന്ന് പത്താംക്ലാസ്, പ്ലസ് ടു പാസായവരെ കണ്ടമംഗലം ക്രിസ്തുരാജ പള്ളിവികാരി ഫാ. ലിവിൻ ചുങ്കത്ത് ആദരിച്ചു. പിടിഎ പ്രസിഡന്റ് ജോമി ജോർജ് നന്ദി പറഞ്ഞു.