മണ്ണാർക്കാട്ട് പോളിടെക്നിക് ആരംഭിക്കണം: കെജിഒഎ
1517206
Monday, February 24, 2025 1:27 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട്ട് പോളിടെക്നിക് കോളജ് ആരംഭിക്കണമെന്നു കെജിഒഎ ഏരിയാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. സുരേഷ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് ഡോ. ശ്രീതാര അധ്യക്ഷയായി. ജില്ലാ ട്രഷറർ സി.എ. ശ്രീനിവാസൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. അനീഷ് , സെക്രട്ടറി ടി.വി. അനിൽ, കെ.ജി. സാബു, വി.എം. പ്രദീപ്, വി.മനു, എം.പി. വിപിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയ പ്രസിഡന്റായി ഡോ. ശ്രീതാരയേയും സെക്രട്ടറിയായി ടി.വി. അനിലിനെയും ട്രഷററായി സി.കെ. മുരളിയെയും തെരഞ്ഞെടുത്തു.