ഇടയന്റെ ശക്തി അജഗണത്തിന്റെ പ്രാർഥന: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1517199
Monday, February 24, 2025 1:27 AM IST
കരിന്പ: ഇടയന്റെ ശക്തി അജഗണത്തിന്റെ പ്രാർഥനയാണെന്നു പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.
നിരവ് ഹോളി ഫാമിലി ഇടവകയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ബിഷപ് കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു. മെത്രാന്റെ ഇടവക സന്ദർശനം ദൈവജനത്തിനു സന്തോഷത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും അവസരമെന്നപോലെ രൂപതാധ്യക്ഷനായ മെത്രാനും അതു ദൈവാനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും അവസരമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇടവകയിൽ നവീകരിച്ച സെമിത്തേരിയുടെ ആശിർവാദകർമവും നടത്തി.
സൺഡേ സ്കൂൾ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
ഇടവക വികാരി ഫാ. ലാലു ഓലിക്കൽ സ്വാഗതവും വിശ്വാസ പരിശീലന വേദി പ്രധാന അധ്യാപിക ടെൽസി ജോൺ നന്ദിയും പറഞ്ഞു.