ലോട്ടറി ടിക്കറ്റുകൾ നഷ്ടപ്പെട്ടവർക്കു സഹായവുമായി ജെ.സി. ഫൗണ്ടേഷൻ
1517208
Monday, February 24, 2025 1:27 AM IST
ചിറ്റൂർ: കൊടുവായൂർ, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിൽ ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത സംഭവത്തിൽ കച്ചവടക്കാർക്ക് സഹായഹസ്തവുമായി എറണാകുളം ജെ.സി. ഫൗണ്ടേഷൻ രംഗത്ത്.
ഭിന്നശേഷി ലോട്ടറിവില്പനക്കാരായ കോഴിപ്പാറ സ്വദേശി ഗുരുസ്വാമി , കൊടുവായുർ സ്വദേശീ മുരളി എന്നിവർക്കാണ് സഹായമെത്തിച്ചത്.
ഇവരുടെ കൈയിൽനിന്നും അജ്ഞാതർ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സംഘടനയെത്തിയത്. ഇരുവർക്കും 25,000 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ സൗജന്യമായി നൽകി.
ഓരോരുത്തർക്കും 30 ബംബർ ഭാഗ്യക്കുറി ടിക്കറ്റുകളും 150 ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റകൾ വീതമാണ് നൽകിയത്.
ജെ.സി. ഫൗണ്ടേഷൻ ചെയർമാൻ ജെ.ജെ. കുറ്റിക്കാട്ട്, കൊഴിഞ്ഞമ്പാറ പോലീസ് ഇൻസ്പെക്ടർ എം.ആർ. അരുൺ കുമാർ , സിനിമാ- സീരിയൽ നടൻ ടോണി എന്നിവർ ചേർന്നാണ് ടിക്കറ്റുകൾ സമ്മാനിച്ചത്.